എലിസബത്ത് ഇങ്ക വാ എന്റെ വൈഫ് ഇവിടെ ഉണ്ട്, ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്” ; ലൈവ് ചർച്ചയ്ക്കിടെ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ പെരുമാറി ബാല

965

മലയാളികളെ മെത്തം ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞദിവസം മോൻസൻ മാവുങ്കങ്കലിന്റെ അഴി മതി കഥ പുറത്തുവന്നത്. മോൺസൻ മാവുങ്കൽ എന്ന വ്യക്തി അയാളുടെ പക്കൽ വലിയ പുരാവസ്തു ശേഖരമുണ്ട് എന്ന് പറഞ്ഞ് ധാരാളം ആളുകളെ ആയിരുന്നു പറ്റി ച്ചത്. ധാരാളം രാഷ്ട്രീയക്കാരും സിനിമാക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ബിസിനസ് മേഖലയിലെ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ബാലക്ക് ഇയാളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പരന്നിരുന്നു. കേവലം ഒരു അയൽവാസി അടുപ്പം മാത്രമായിരുന്നു ഉണ്ടായത്. ഇയാൾ കുറെ നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തി ആയിരുന്നു. ധാരാളം ആളുകൾക്ക് കല്യാണം കഴിക്കുവാൻ സഹായം നൽകിയിട്ടുണ്ട്. അതുപോലെ ധാരാളം ആളുകളുടെ ഓ പ്പറേ ഷ ന് ഇദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇതെല്ലാം താൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരാളുമായി നല്ല ബന്ധം പുലർത്തിയത്. എന്നാൽ അയാളുടെ വ്യക്തിപരമായ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു എന്നും ബാല കൂട്ടിച്ചേർത്തു.

Advertisements

ALSO READ

എല്ലാവരും അഭിമാനത്തോടെ ഇരുന്ന് ഫോട്ടോ എടുത്ത മോൻസൻ മാവുങ്കലിന്റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാഷാൽ ടിപ്പു സുൽത്താൻ മാത്രം!

ബാല മാതൃഭൂമി ന്യൂസ് ചർച്ചയിൽ അതിഥി ആയി പങ്കെടുത്തിരുന്നു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ച് ബാലയോട് അവതാരകൻ ചോദിച്ചു. എന്നാൽ അതിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇപ്പോഴും അദ്ദേഹം തട്ടി പ്പുകാ രൻ ആണ് എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം.

ഇതിന് ബാല നൽകിയ വിചിത്രമായ മറുപടി ഇങ്ങനെയാണ് ‘തമിഴിൽ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ. 240 കോടി രൂപയുടെ പടമാണ് അത്. ഞാനതിൽ വി ല്ല നാ യി അഭിനയിക്കുകയാണ്. ഞാൻ ആ കാര്യത്തിൽ ശ്രദ്ധിക്കണോ അതോ ഈ കേ സി ൽ ശ്രദ്ധിക്കണോ? നിങ്ങൾ തന്നെ പറയൂ” ഇതായിരുന്നു ബാലയുടെ മറുപടി.

ഇതിനു ശേഷം ഭാര്യ എലിസബത്തിനെ അടുത്ത് വിളിച്ചിരുത്തി താരം. ”എൻറെ വൈഫ് ഇവിടെ ഉണ്ട്. ഇവൾ എല്ലാം കാണുന്നുണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്. എൻറെ അമ്മ ഇപ്പോൾ അടുത്ത മുറിയിൽ ഉണ്ട്” ഇതൊക്കെ ആയിരുന്നു ബാലയുടെ പ്രതികരണം. ഇതിനുശേഷം ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്നു ചോദിച്ചു ബാലാ അവതാരകനോട് ഇങ്ങനെ പറഞ്ഞു ‘എൻറെ കമ്മിറ്റ്‌മെൻറ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല”. എന്തായാലും താരത്തിന്റെ പ്രകടനത്തിൽ അന്തം വിട്ടിരിക്കുകയാണ് മലയാളികൾ.

ALSO READ

സൂപ്പർ വുമൺ ആയ സൂപ്പർ മോമിന് ചിയേഴ്‌സ്, പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്: അപർണ ബാലമുരളിയുടെ വാക്കുകൾ വൈറൽ

ധാരാളം ആളുകൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അനുകൂലിച്ചും ഒരുപാട് ആളുകൾ എത്തുന്നുണ്ട്. അദ്ദേഹത്തിന് മലയാളം ഭാഷ സംസാരിയ്ക്കുന്നതിൽ പ്രോബ്ലം ഉള്ളതായി അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ചോദിച്ച കാര്യം വ്യക്തമാവാത്തതാണോ എന്നും അറിയില്ല.

8 വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിച്ച് ഒരു ജീവിതം ആരംഭിച്ചതിന് പിന്നാലെ ഒരുപാട് വിവാദങ്ങൾക്ക് ഇര യാവേണ്ടി വന്നതിന്റെ ഒരു ഫ്രസ്‌ട്രേഷൻ കാരണമാണോ അദ്ദേഹത്തിന്റെ ഈ വിചിത്രമായ പെരുമാറ്റമെന്നും പൊതുവെ ആരാധകരുടെ ഇടയിൽ ചർച്ചയുണ്ട്.

Video Courtesy : Mathrubhumi News

Advertisement