സൂപ്പർ വുമൺ ആയ സൂപ്പർ മോമിന് ചിയേഴ്‌സ്, പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്: അപർണ ബാലമുരളിയുടെ വാക്കുകൾ വൈറൽ

137

മലയാളി സീനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ കഴുത്തിൽ മിന്ന് ചാര്ത്തിയത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർഥികൾ ആയിരുന്നു ഇരുവരും.

മിനി സ്‌ക്രീനിലെ അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാൻ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്.

Advertisements

എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരിൽ നിന്നും പേളിയെ വേറിട്ട് നിർത്തുന്നത്.ടെലി വിഷൻ ഷോകളിലൂടെയും മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും അതുപോലെ ഒരുപിടി മലയാള ചിത്രങ്ങളിലൂടെയുമാണ് പേർളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ബിഗ് ബോസ് ഷോയിൽ ഒപ്പം ഉണ്ടായിരുന്ന നടൻ ശ്രീനിഷുമായി പ്രണയത്തിൽ ആയ പേർളി പിന്നീട് ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.

Also Read
മണിക്കുട്ടനും ഡിംപലും തെറ്റിപിരിഞ്ഞു, ആരാധകരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പേളിയുടെ പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേളിയുടെ ഗർഭകാലവും ആഘോഷ മാക്കിയിരുന്നു. നിലാ എന്ന ഒരു മകളും പേളി ശ്രീനിഷ് ദമ്പതികൾക്ക് ജനിച്ചിരുന്നു.അടുത്തിടെ നടന്ന സൈമ അവാർഡ് ചടങ്ങിൽ മൂവരും തിളങ്ങിയിരുന്നു. മകൾ നിലയെ കൊഞ്ചിക്കുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ഇപ്പോഴിതാ സൈമ അവാർഡിന് കുഞ്ഞിനൊപ്പം എത്തിയ പേളിയെ പ്രശംസിച്ചുകൊണ്ട് അപർണ എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. നിങ്ങൾ ഒട്ടേറെ സ്ത്രീകൾക്ക് പുത്തൻ ഗോളുകൾ സെറ്റ് ചെയ്തു കൊടുക്കുകയാണ്. പേളി നിങ്ങളൊരു പ്രചോദനം തന്നെയാണ്. നിങ്ങളാകുന്ന സൂപ്പർ വുമൺ സൂപ്പർ മോമിന് ചിയേഴ്‌സ്.

നീയും ശ്രീനിയും ഈ സമയത്തെ ആസ്വദിക്കുന്നത് കാണുന്നത് തന്നെ പരമാനന്ദം. ഇനിയും ആളുകളെ പ്രചോദി പ്പിക്കു എന്നായിരുന്നു അപർണയുടെ വാക്കുകൾ. നന്ദി പറഞ്ഞുകൊണ്ട് പേളിയും ശ്രീനിഷും അപർണയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. പേളി ശ്രീനിഷ് ദമ്പതികളുടെ ആറു മാസം പ്രായമുള്ള മകൾ നിലയാണ് ഇപ്പോൾ താരം.

ഈയിടെ അച്ഛനും അമ്മയ്ക്കും ഒപ്പം ഹൈദരാബാദിൽ എത്തിയ നില ബേബി അവിടെയും ആരാധകരെ ഞെട്ടി ച്ചു. നിലയെ ആദ്യമായി കണ്ടതിന്റെ വീഡിയോ പേളിയുടെ സുഹൃത്തും അവതാരകനായി ഗോവിന്ദ് പദ്മസൂര്യ ഷെയർ ചെയ്തത് 1 മില്യണിലേറെ കാഴ്ചക്കാരെ നേടി ഇപ്പോഴും ട്രെൻഡിങ് ആയി മുന്നേറുകയാണ്.

Also Read
ആ മാറ്റത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അതിന് ഞാനും ഒരു കാരണക്കാരിയാണ്, വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് മംമ്ത മോഹൻദാസ്

Advertisement