ഹണിട്രാപ്പുകാരിയായ പെൺകുട്ടിക്ക് ഒപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച സംഭവത്തിൽ വിശദീകരണവുമായി നടി യമുന

120

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമ സീരിയൽ നടിയായാണ് യമുന. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് താരം. സീരിയലുകളിലും കൂടുതലും വില്ലത്തി വേഷങ്ങൾ ആയിരുന്നു താരം ചെയ്തിരുന്നത്.

എന്നാൾ ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ചന്ദനമഴയിലെ പാവം അമ്മ മധുമിത ആയി എത്തയതോടെയാണ് മിനിസ്‌ക്രീൻ ആരാധകർക്ക് താരം ഏറെ പ്രിയങ്കരിയായി മാറിയത്. അതേ സമയം താരം അടുത്തിടെ രണ്ടാമതും വിവാഹിതയായിരുന്നു. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്.

Advertisements

ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം.

രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഹണിട്രാപ്പ് കാരി എന്ന പേരിൽ ഒരു പെൺകുട്ടി വാർത്തകളിൽ നിറഞ്ഞിരുന്നു. ആ പെൺകുട്ടിയോടൊപ്പം നടി യമുന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു എന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് യമുന.

Also Read
മണിക്കുട്ടനും ഡിംപലും തെറ്റിപിരിഞ്ഞു, ആരാധകരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നടിയുടെ വാക്കുകൾ ഇങ്ങനെ:

ഒരു ഓൺലൈൻ മാധ്യമത്തിൽ തന്റെ പേര് മാത്രം പ്രത്യേകം പരാമർശിക്കപ്പെട്ടു. അപ്പോൾ അത് വായിക്കുന്ന വർക്കുള്ള സംശയം താൻ തന്നെ തീർക്കുന്നത് അല്ലേ നല്ലത്. താൻ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു എന്നത് സത്യം തന്നെ. ആ പെൺകുട്ടിയോടൊപ്പം ആണെന്നതും വാസ്തവം തന്നെയാണ്.

തന്റെ കടുത്ത ആരാധികയാണ് കുട്ടി. ഏതാണ്ട് രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പരിചയപ്പെടുന്നത്.
ഫോണിലേക്ക് അറിയാത്ത ഒരു നമ്പറിൽ നിന്നും നിരന്തരം കോളുകൾ വരുമായിരുന്നു. അങ്ങനെ ഒരിക്കൽ എടുത്തുനോക്കി. അപ്പോഴാണ് ഈ കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്.

സർക്കാർ ജോലിയുള്ള കുട്ടിയാണ്. ഭർത്താവും മകളും ഉണ്ട് നേരിട്ട് കാണണം ഫോട്ടോ എടുക്കണം എന്നൊക്കെ ഉള്ള ആഗ്രഹം പറഞ്ഞു. ഇഷ്ടപ്പെട്ട സീരിയലുകളുടെ പേരും പറഞ്ഞു. ചില കുട്ടികൾ ഒക്കെ തന്നെ സ്ഥിരമായി കാണാൻ വരുന്ന സമയമായിരുന്നു അത്. പിന്നീട് കുട്ടി ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്തു.

ഒരിക്കൽ താൻ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നു വന്നു സംസാരിച്ചു ഭക്ഷണമൊക്കെ കഴിച്ച് ആണ് പോയത്. ഒരിക്കൽ ക്രൗൺ പ്ലാസയിൽ ഒരു പരിപാടി ഉണ്ടായിരുന്നു. സംഘാടകരെ ഒക്കെ കുട്ടിക്ക് നല്ല പരിചയമുണ്ട്. അവളും വന്നോട്ടെ എന്ന് തന്നോട് ചോദിച്ചു.

അങ്ങനെയാണ് കൂടെ കൂടിയത്. സംഘാടകരോട് ചോദിച്ചിട്ട് തന്നെയാണ് അത്. ആ ഹോട്ടലിൽ താമസിച്ചത് അങ്ങനെയാണ്. പരിപാടി കഴിഞ്ഞ് താൻ നേരെ പോയത് ഗുരുവായൂരിലേക്ക് ആണ്. അതിനുശേഷം പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

Also Read
എന്റെ കണ്ണാ എനിക്ക് വയസ്സ് 38 ആയി ഇനിയും പരീക്ഷിക്കരുത്, ചങ്കുപറിച്ചു തന്നു സ്‌നേഹിക്കുന്ന ഒരാളെ ഇങ്ങു താ പൊന്നുപോലെ നോക്കിക്കോളാം: പൊട്ടിക്കരഞ്ഞ് ദയാ അശ്വതി

Advertisement