എന്റെ മക്കൾക്ക് ഇന്നുള്ള അറിവ് എനിക്ക് ഇതേ പ്രായത്തിൽ ഉണ്ടായിരുന്നില്ല; മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കുമ്പോൾ അത് ഗുണം ചെയ്‌തെന്ന് മധുബാല

226

തെന്നിന്ത്യൻ സിനിമാ രംഗത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. മലയാളം സിനിമാ സിനിമാ പ്രേക്ഷകർക്കും ഏറെ സുപരിചിത അയിരുന്നു മധുബാല. ഇന്ത്യയുടെ ഡ്രീം ഗേൾ ഹേമമാലിനിയുടെ അനന്തിരവളായ മധു ബാല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.

മണിരത്‌നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാൾ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി. അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.

Advertisements

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു എങ്കിലും അപ്രതീക്ഷിതം ആയാണ് താൻ സിനിമയിൽ എത്തിയത് എന്ന് പറയുകയാണ് മധുബാല. താരത്തിൻരെ പിതാവ് രഘുനാഥ് നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്.എട്ടു വർഷം മാത്രമാണ് അഭിനയ ലോകത്തുണ്ടായിരുന്നുള്ളു എങ്കിലും തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേ സമയം മധുബാല ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഇന്നും അസ്തമിച്ചിട്ടില്ല.

ALSO READ- മഞ്ജു വാര്യരെ അടിമുടി സ്റ്റൈലിഷായി അവതരിപ്പിക്കുന്നതിന് പിന്നിലെ കൈകൾ ഇതാണ്; ഗോസിപുകൾ ഉയർന്നിട്ടും തളരാതെ താരവും സുഹൃത്തും

1999ലാണ് ആനന്ദ് ഷായെ വിവാഹം ചെയ്തു മധുബാല അഭിനയരംഗം വിട്ടത്. രണ്ട് പെൺകുഞ്ഞുങ്ങളായതിനു ശേഷം 15 വർഷത്തെ ദീർഘ ഇടവേളക്ക് വിരാമമിട്ടുകൊണ്ട് വെള്ളിത്തിരയിലേക്ക് തിരികെ വരികയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സ്വീറ്റ് കർമ, ശാകുന്തളം എന്ന ചിത്രങ്ങളിലൂടെ മടങ്ങി വരികയാണ് നടി.

ഇപ്പോഴിതാ സ്വീറ്റ് കർമ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ തുടക്ക കാലത്തെ കുറിച്ച് മധു വാചാലയായി. ഞാൻ അഭിനയിച്ചു തുടങ്ങുന്നത് എന്റെ ഇരുപതുകളിലാണ്. എന്നാൽ ഇന്നത്തെ കുട്ടികൾക്കുള്ള അത്രയും വിവരമോ വ്യക്തതയോ ഒന്നും എനിക്ക് അന്നുണ്ടായിട്ടില്ല. എന്റെ മക്കൾക്ക് ഇപ്പോൾ 20 വയസ്സ് കഴിഞ്ഞു. അവർ പലതും ചെയ്യുമ്പോൾ ഞാൻ ഓർക്കാറുണ്ട്.

ALSO READ-‘പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി, സഹതാപമുണ്ട്’; അ ശ്ലീ ല സന്ദേശം അയച്ചയാൾക്ക് അശ്വതിയുടെ മാസ് മറുപടി; വൈറൽ

‘ഇന്ന് എനിക്ക് കാര്യങ്ങൾ നോക്കി കാണുന്നതിൽ ഈ പ്രായത്തിൽ ഇത്രയും വ്യക്തത ഉണ്ടായിരുന്നില്ലല്ലോ എന്ന്- താരം വെളിപ്പെടുത്തുന്നു.അന്ന് തനിക്ക് വിവരമില്ലാതിരുന്നത് ഒരുകണക്കിന് അത് നന്നായി എന്നേ ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നുണ്ട്. കെ ബാലചന്ദ്രൻ സാറിന്റെ അഴകൻ എന്ന സിനിമയിലൂടെയാണ് എന്റെ തുടക്കം.

എന്നാൽ അന്ന് അദ്ദേഹം എന്ന സംവിധായകനെ കുറിച്ചുള്ള അറിവോ, മമ്മൂട്ടി സാറിനെ പോലെയുള്ള നടന്റെ കൂടെ അഭിനയിക്കുന്ന ടെൻഷനോ എനിക്കുണ്ടായിരുന്നില്ല. കാരണം ആ അറിവില്ലായ്മയാണ്. ഒരുപക്ഷെ അവരുടെ കഴിവിനെ കുറിച്ചും പ്രശസ്തിയെ കുറിച്ചുമുള്ള ബോധം ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് അത്രയും നന്നായി അഭിനയിക്കാൻ കഴിയുമായിരുന്നില്ലെന്നും മാധൂ എന്ന മധുബാല പറയുന്നു.

Advertisement