ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു; ആ പെൺകുട്ടി പരിചയമില്ലാത്തയാളുടെ കൂടെ കാറിൽ പോയത് എന്തിന്; അടൂർ ഭവാനി പോലും ചെയ്യില്ല: നടൻ മധു

411

നടൻ ദിലീപിന്റെ പ്രതിച്ഛായയെ ആകെ നശിപ്പിച്ച സംഭവമാണ് നടിയെ ആക്രമിച്ച കേസ്. ജനപ്രിയ നായകൻ എന്ന പേരിൽ ജനഹൃദയത്തിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് ദിലീപിനെ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്. 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തെത്തിയ ദിലീപ് എട്ടാം പ്രതിയായ കേസിൽ ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. കേസിൽ തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി വിചാരണയ്ക്കും തൽക്കാലം അവധി നൽകിയിരിക്കുകയാണ്.

ദിലീപ് കേസിൽ പ്രതിയാണേ നിരപരാധിയാണോ എന്നതിനെ ചൊല്ലി സിനിമാരംഗത്ത് തന്നെ രണ്ട് പക്ഷമാണ്. ജനങ്ങളും ഇത്തരത്തിൽ വിഷയത്തിലെ ഓരെ സംഭവങ്ങളും ചർച്ച ചെയ്യുകയാണ്. നടിക്ക് നീതി വേണമെന്ന് പറയുന്നവർ പോലും ദിലീപല്ല പ്രതിയെന്ന് വിശ്വസിക്കുന്നുണ്ട്. ചിലർ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും കുടുംബത്തേയും വരെ കേസിൽ സംശയിക്കുന്നു.

Advertisements

അതേസമയം, ദിലീപിനെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻകാല ഹീറോയും മലയാള സിനിമയുടെ മുത്തച്ഛനുമായി നടൻ മധു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്.ദിലീപ് ഇങ്ങനെയൊരു കൃത്യം ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് മദുവിന്റെ നിലപാട്.

ALSO READ- – ഒടുവിൽ രഹസ്യം പുറത്ത്, കടുവയിൽ തകർത്തുവാരാൻ മോഹൻലാലും, അർമാദിച്ച് ആരാധകർ, പൊളിച്ചടുക്കുമെന്ന് സിനിമാ ലോകം

‘ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും തോന്നുന്നില്ല, ഇതിനുപിന്നിൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ ആകരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിന്റെ പുറകിൽ എന്തൊക്കെയോ ഉണ്ട്.’- മധുവിന്റെ വാക്കുകൾ ഇങ്ങനെ.

മാധ്യമങ്ങളിൽ വിഷയത്തിൽ നടക്കുന്ന ചർച്ചയേയും മധു കുറ്റപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങൾ ഈ വിഷയം ആഘോഷിക്കുകയാണ്, ദിവസവും ടിവി ഓൺ ചെയ്താൽ ഈ കേസ് ആണ് പ്രധാന വിഷയം. അത് കേട്ടുകേട്ട് മടുത്തെന്നും ഇതിനൊരു അന്ത്യമില്ലേയെന്നും മധു ചോദ്യം ചെയ്യുന്നുണ്ട്.

‘താൻ ഒരു കാര്യമേ ആലോചിച്ചിട്ടുള്ളൂ, ഞാൻ ആരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയരുത്. ഇപ്പോൾ തന്നെ നമ്മളുടെ വീട്ടിലെ ഒരു കൊച്ചു കുട്ടി, പ്രായമുള്ളവർ ആരും ആയിക്കോട്ടെ, സന്ധ്യയ്ക്ക് ശേഷം പരിചയമില്ലാത്ത ഒരാളുടെ കൂടെ ഒരു പെൺകുട്ടിയേ പറഞ്ഞയയ്ക്കുമോ’- മധു ചോദിക്കുന്നു.

ഇല്ല ആരായാലും ചെയ്യില്ല. അത് നടി ആയിക്കോട്ടെ, ഐഎഎസ്‌കാരി ആയിക്കോട്ടെ, പോലീസുകാരി ആയിക്കോട്ടെ. ആണുങ്ങള് പോലും അങ്ങനെ പോകാറില്ല. കൂട്ടിന് ആരെയെങ്കിലും വിളിച്ചോണ്ട് ആണ് സ്വാഭാവികമായും പോകുന്നത്. ആ കുട്ടിയോ അതിന്റെ വീട്ടുകാരോ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നും മധു കുറ്റപ്പെടുത്തുന്നു.

ALSO READ-അച്ഛനെ വിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല, കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്, ജീവൻ തിരിച്ച് കിട്ടിയത് മഹാഭാഗ്യമായിരുന്നു, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി സുധീഷ്

മുമ്പത്തെ താരങ്ങൾ പോലും തനിച്ച് പരിചയമില്ലാത്തയാളുടെ കൂടെ പോകില്ലെന്നാണ് മധുവിന്റെ അഭിപ്രായം. പണ്ടത്തെ നായികമാരായ അടൂർ പങ്കജമോ, പൊന്നമ്മ ചേച്ചിയോ അതുപോലെ അടൂർ ഭവാനിയോ പോലും ആ കാലഘട്ടത്തിൽ കാറിൽ ഒറ്റക്ക് സഞ്ചരിച്ച് താൻ കണ്ടിട്ടില്ലെന്നും മധു പറഞ്ഞു.

ഒന്നുകിൽ കൂടെ മേക്കപ്പ് ചെയ്യുന്നവരോ, ഹെയർ സ്‌റ്റൈൽ ചെയ്യുന്നവരോ, മേക്കപ്പ് അസിസ്റ്റന്റോ അല്ലെങ്കിൽ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഒക്കെ അവരുടെ കൂടെ കാണും. അവരാരും ഒറ്റക്ക് സഞ്ചരിച്ചിട്ടില്ല, പകൽ പോലുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ വാർത്ത കേൾക്കുമ്പോൾ എല്ലാം ഞാൻ ഇപ്പോഴും ആലോചിക്കുന്നത് ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയിൽ കയറുമ്പോൾ ഈ വീട്ടുകാർ ഇങ്ങനെ അവരെ ഒറ്റക്ക് അയയ്ക്കാതെ ആരെയെങ്കിലും ഒരാളെ കൂടി അയക്കുമായിരുന്നില്ലേ എന്നാണ്‌ല# എങ്കിൽ ഇന്ന് ഈ ടിവിയിൽ ഇത് കണ്ടുകൊണ്ട് ഇരിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു. പക്ഷെ ഇതിൽ ആരെയും കുറ്റപ്പെടുത്താൻ സാധ്യമല്ല, കാരണം സത്യം എനിക്കറിയില്ലെന്നും മധു കൂട്ടിച്ചേർത്തു.

Advertisement