Home Entertainment

ഒടുവിൽ രഹസ്യം പുറത്ത്, കടുവയിൽ തകർത്തുവാരാൻ മോഹൻലാലും, അർമാദിച്ച് ആരാധകർ, പൊളിച്ചടുക്കുമെന്ന് സിനിമാ ലോകം

9526

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രം ഒരു മാസ് എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

Also Read
അച്ഛനെ വിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല, കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്, ജീവൻ തിരിച്ച് കിട്ടിയത് മഹാഭാഗ്യമായിരുന്നു, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി സുധീഷ്

മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഈ മാസം 30 ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. റിലീസിന് തയാറെടുക്കുന്ന പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവയിൽ മലയാളത്തിന്റെ താരരാജാവ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകരുടെ ഔദ്യോഗിക വിശദീകരണം ഒന്നും പുറത്തു വന്നിട്ടില്ല. പത്ത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള സീനിലാകും മോഹൻലാൽ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം.

അതേസമയം, മോഹൻലാലിനെ കേന്ദ്ര കഥപാത്രമാക്കി എലോൺ’എന്ന മറ്റൊരു ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.

Also Read
ഇതൊന്നും അവൾ അർഹിക്കുന്നില്ല, അവളുമായി ബ്രേക്കപ്പ് ആവാമെന്ന് തീരുമാനിച്ചു, തന്റെ ലെസ്ബിയൻ പങ്കാളി മോണിക്കയുമായി പിരിയുകയാണെന്ന് ജാസ്മിൻ മൂസ, കാരണവും വെളിപ്പെടുത്തി താരം

Advertisement