Home Entertainment

അമ്പത് മണിക്കൂർ മാരത്തോൺ പ്രദർശനം: രാജകീയമായി മധുരരാജ കുതിക്കുന്നു

43

മലയാളത്തിന്റെ മെഗാസ്റ്റാറി മമ്മൂട്ടി നായകനായ പുതിയ ചിത്രമായ മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്.

വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ ആണ് നേടിയെടുക്കുന്നത്.

Advertisements

ഇപ്പോഴിതാ ചങ്ങരംകുളം മാർസ് സിനിമാസിൽ അമ്പതു മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തിയിരിക്കുകയാണ് മധുര രാജ.

അതിന്റെ ആഘോഷം ഞായറാഴ്ച തിയേറ്ററിൽ വെച്ച് മമ്മൂട്ടി ആരാധകർ നടത്തി. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആണ് തുടർച്ചയായി അമ്പതു മണിക്കൂർ എന്ന നേട്ടം മധുര രാജ ആ തിയേറ്ററിൽ നേടിയത്.

മോഹൻലാൽ ചിത്രമായ ലൂസിഫർ ഇതേ തിയേറ്ററിൽ നൂറു മണിക്കൂർ പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടതും ഈ മാസം തന്നെയാണ്.

മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മികച്ച വാണിജ്യ വിജയം നേടുന്നതോടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ വലിയ ഉണർവാണ് ലഭിച്ചിരിക്കുന്നത്.

ഹൗസ്ഫുൾ പ്രദർശനങ്ങളുമായി ലൂസിഫറും മധുര രാജയും മുന്നേറുമ്പോൾ തിയേറ്ററുകളും ആഹ്ലാദത്തിൽ ആണ്.

മധുരരാജ ചങ്ങരംകുളത്തു അമ്പതു മണിക്കൂർ പ്രദർശിപ്പിച്ചതിൽ ഭാഗമായി നടന്ന ആഘോഷത്തിൽ സംവിധായകൻ വൈശാഖും പങ്കെടുത്തു.

വൈശാഖിനൊപ്പം നിർമ്മാതാവ് നെൽസൺ ഐപ്പ് , രചയിതാവ് ഉദയ കൃഷ്ണ ഈ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ ആയ പ്രശാന്ത്, ജോണ് എന്നിവരും ആഘോഷത്തിൽ ഒപ്പം ചേർന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആവും മധുര രാജ എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ഒരുക്കിയ മധുര രാജയിൽ അനുശ്രീ, മഹിമ, തമിഴ് നടൻ ജയ്, തെലുഗ് താരം ജഗപതി ബാബു, സണ്ണി ലിയോണി എന്നിവരും വേഷമിട്ടു

Advertisement