200 കോടി ക്ലബ് കൈയ്യെത്തും ദൂരത്ത്: ഇത് ചരിത്രനിമിഷം, മലയാള സിനിമയുടെ അഭിമാനമുയർത്തി വീണ്ടും ലാലേട്ടൻ

23

മലയാള സിനിമയിൽ വീണ്ടും നൂറു കോടി കളക്ഷൻ നേടി മുന്നേറിയ മോഹൻലാൽ ചിത്രമായ ലൂസിഫർ ഇപ്പോഴും വിജയകുതിപ്പു തുടർന്ന് കൊണ്ടിരിക്കുകയാണ്.

യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം ഇതിനോടകം നടത്തിയ ബിസിനസ് ആവട്ടെ നൂറ്റിയമ്പത് കോടിയോട് അടുക്കുന്നു.

Advertisements

അധികം താമസിയാതെ തന്നെ ലൂസിഫർ 200 കോടി ക്ലബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഇപ്പോഴിതാ മൂന്ന് വർഷം മുൻപ് മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലി മുരുകൻ നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ ഇന്റർനാഷണൽ മാർക്കറ്റിലും മലയാള സിനിമയുടെ അഭിമാനമുയർത്തി കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിനുള്ളിൽ ലൂസിഫർ ഇടം പിടിച്ചു കഴിഞ്ഞു.

പത്തു മില്യൺ ഡോളേഴ്സ് അവിടെ നിന്ന് നേടിയ ബാഹുബലി 2 ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഈ ലിസ്റ്റിൽ 5 .33 മില്യൺ ഡോളേഴ്സ് മൂന്നാഴ്ച പിന്നിടുന്നതിന് മുൻപേ നേടിയാണ് ലൂസിഫർ പത്താം സ്ഥാനത്തു എത്തിയത്.

ഹിന്ദി ചിത്രങ്ങളായ ബജ്രംഗി ഭായ് ജാൻ, ദങ്കൽ, സുൽത്താൻ, ദിൽവാലെ, ടൈഗർ സിന്ദാ ഹൈ, ധൂം 3 , ഹാപ്പി ന്യൂ ഇയർ, റയീസ് എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ ഈ ലിസ്റ്റിൽ ഉള്ളത്.

ഏറ്റവും വലിയ ഓവർസീസ് ഗ്രോസ് നേടിയ സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ മുന്പന്തിയിലും എത്തിയ ലൂസിഫർ പതിനെട്ടു ദിവസം കൊണ്ട് നേടിയ കേരളാ ഗ്രോസ് 56 കോടിക്ക് മുകളിൽ ആണ്.

Advertisement