Home Entertainment Celebrities

മഹാലക്ഷ്മി വളരെ പൊസസീവ്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് പോലും ഇഷ്ടമല്ല: വെളിപ്പെടുത്തി രവിന്ദർ

219

തമിഴിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച വിവാഹമായിരുന്നു നിർമ്മാതാവ് രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം. രവീന്ദർ ചന്ദ്രശേഖറിന്റെ ശരീര ഭാരം ചൂണ്ടിക്കാട്ടിയാണ് അന്ന് വിവാദങ്ങൾക്ക് തിരിതെളിഞ്ഞത്. മാത്രമല്ല മഹാലക്ഷ്മിയുടെ ആവശ്യം പൈസയാണെന്നും അതിന് വേണ്ടിയാണ് രവീന്ദറിനെ വിവാഹം കഴിച്ചത് എന്നുമുള്ള രീതിയിലേക്കും ആരോപണം നടന്നു.

ഇരുവരുടെയും രണ്ടാം വിവാഹബന്ധമാണിത്. അതേസമയം ട്രോളുകളെയും ആരോപണങ്ങളെയും ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾ പങ്ക് വെക്കുകയും ചെയ്യാറുണ്ട്.

Advertisements

അടുത്തിടെ ഇരുവരും വേർപിരിഞ്ഞെന്ന് വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കുപ്രചരണങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികൾ. മഹാലക്ഷ്മി തനിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് പ്രചരണങ്ങൾ തുടങ്ങിയത്.

ALSO READ- പുരുഷന് നോക്കി രസിച്ച് കൈക്രിയ കാണിക്കാനുള്ളതല്ല പെൺ ശരീരം; പൂമാല കിട്ടിയവൻ നാളെ മാലയിട്ട് സ്വീകരിച്ചയാളുടെ കുടുംബത്തിലെ പെൺകുട്ടിക്ക് നേരെയാകും; ഭാഗ്യലക്ഷ്മി

വേർപിരിയൽ വാർത്തയ്ക്കിടെ ഇപ്പോഴിതാ ഭാര്യയുടെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദർ. മഹാലക്ഷ്മി വളരെ പൊസസീവ് ആണെന്നും അവളുടെ സുഹൃത്തുക്കളോട് താൻ സംസാരിക്കുന്നത് കണ്ടാൽ അവൾക്ക് ദേഷ്യം വരുമെന്നുമാണ് രവിന്ദർ പറയുന്നത്. ഈ ഒരു കാര്യത്തിൽ മാത്രമാണ് വഴക്കുണ്ടാവുന്നത്. മറ്റ് വഴക്കുകളൊന്നും അധിക സമയം നിലനിൽക്കാറില്ലെന്ന് രവീന്ദർ പറയുന്നു.

അതേസമയം, സീരിയൽ രംഗത്ത് ഇപ്പോഴും സജീവമാണ് മഹാലക്ഷ്മി. രവീന്ദറിന്റെ പണം മോഹിച്ച് ഭാര്യയായി എന്ന ആക്ഷേപം തുടക്കം മുതൽ നടി നേരിട്ടിരുന്നു. ഇതിന് മഹാലക്ഷ്മി നേരത്തെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയാണ് താനെന്നും മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മഹാലക്ഷ്മി തുറന്നടിച്ചിരുന്നു,

ALSO READ- നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല; ബ്രിട്ടണിൽ സാരിയുടുത്ത താരപുത്രിക്ക് നേരെ അധിക്ഷേപം; നിങ്ങളുടെ സ്വന്തം കാര്യം നോക്കൂവെന്ന് ഭാഗ്യ സുരേഷ്

തന്നെ രവീന്ദർ പ്രൊപ്പോസ് ചെയ്തപ്പോൾ ആദ്യം നിരസിച്ച മഹാലക്ഷ്മി പിന്നീട് ഇരുവരും സുഹൃത്തുക്കളായതോടെയാണ് മനസ് മാറ്റിയത്. താരം പിന്നീട് വിവാഹത്തിന് നടി സമ്മതിക്കുകയും ചെയ്തു. വിവാഹ ശേഷം വന്ന ബോഡി ഷെയ്മിംഗ് കമന്റുകളോട് രവീന്ദറും മഹാലക്ഷ്മിയും ഒരുപോലെ പ്രതികരിച്ചിരുന്നു.

തന്റെ ഭർത്താവിന്റെ ശരീരഭാരം തന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. ആരോഗ്യസംബന്ധമായ കാരണങ്ങൾ കൊണ്ടല്ലാതെ തനിക്ക് വേണ്ടി വണ്ണം കുറയ്‌ക്കേണ്ടെന്നാണ് ഭർത്താവിനോട് പറഞ്ഞതെന്ന് മഹാലക്ഷ്മി പറഞ്ഞിരുന്നു. തന്റെ ഭർത്താവിനെ മാത്രമല്ല, ആരെയും ശരീരത്തിന്റെ പേരിൽ കളിയാക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞിരുന്നു.

Advertisement