Home Entertainment Celebrities

പണ്ട് അവള്‍ തുള്ളിച്ചാടി നടക്കും ആയിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; വിശേഷം പങ്കുവെച്ച് മൈഥിലി ഭര്‍ത്താവും

203

മലയാളത്തിലെ ക്യൂട്ട് നടിയാണ് മൈഥിലി. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയും ഭര്‍ത്താവും. കുഞ്ഞിനൊപ്പം ഉള്ള ആദ്യ ഓണം ആഘോഷിച്ചിരിക്കുകയാണ് ഈ കുടുംബം . ഒരു കുഞ്ഞു ജനിക്കുന്നതിലൂടെ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് . അത് എന്നെ സംബന്ധിച്ചി ടത്തോളം ഏറ്റവും മനോഹരമായ അനുഭവമാണെന്ന് നടി പറയുന്നു. അച്ഛനും മോനും നല്ല കൂട്ടുകാരെ പോലെയാണ്. 

കുഞ്ഞിന് പേരിട്ടതിനെ കുറിച്ച് എല്ലാം നടിയും ഭര്‍ത്താവും സംസാരിച്ചു. അതേസമയം ഇനി എപ്പോഴാണ് സിനിമയിലേക്ക് തിരിച്ചെത്തുക എന്ന ചോദ്യത്തിന് സമ്പത്ത് ആയിരുന്നു മറുപടി പറഞ്ഞത്. ആദ്യം എന്റെ കൊച്ചൊന്നു വലുതാകട്ടെ , അവനിപ്പോള്‍ ഏറ്റവും ആവശ്യം അമ്മയെയാണ് . നേരത്തെ ചാടിത്തുള്ളി നടക്കുന്ന സ്വഭാവം ആയിരുന്നു മൈഥിലിക്ക് എന്നാല്‍ ഇപ്പോള്‍ പക്വതവെച്ചു സമ്പത്ത് പറഞ്ഞു.

Advertisements

സമ്പത്തിന്റെ സഹോദരിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്ത് എന്നും മൈഥിലി പറയുന്നു . തന്റെ ജീവിതത്തില്‍ കിട്ടിയ ഭാഗ്യമാണ് നാത്തൂന്‍ നടി പറഞ്ഞു.

അതേസമയം വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിാണ് മൈഥിലി. പത്തനംത്തിട്ട കോന്നി സ്വദേശിനിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാം വേഷമിട്ടു താരം .

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവ താരങ്ങള്‍ക്കും ഒപ്പം എല്ലാം മൈഥിലി അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായി സിനിമാ ലോകത്തു നിന്നും വിട്ടുനില്‍ക്കുന്ന മൈഥിലി ഇപ്പോള്‍ തന്റെ കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പം കൊടൈക്കനാലില്‍ താമസമാക്കിയിരിക്കുകയാണ്.

Also readകുഞ്ഞ് മുണ്ടുടുത്തിരിക്കുന്ന ഉലകിനെയും ഉയിരിനെയും ചിത്രത്തില്‍ കാണാം; മക്കള്‍ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് നയന്‍താരയും വിഘ്നേഷും

Advertisement