Home Entertainment Celebrities

കുഞ്ഞ് മുണ്ടുടുത്തിരിക്കുന്ന ഉലകിനെയും ഉയിരിനെയും ചിത്രത്തില്‍ കാണാം; മക്കള്‍ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് നയന്‍താരയും വിഘ്നേഷും

277

നടി നയന്‍താരയുടെ സംവിധായകന്‍ വിഘ്നേഷിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഇരുവര്‍ക്കും ഉയിര്‍, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിര്‍ രുദ്രനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നീ പേരുകളാണ് മക്കള്‍ക്കിട്ടിരിക്കുന്നത്.

Also read‘മക്കൾക്ക് എന്തറിയാം, അച്ഛൻ മ രി ച്ച് പോയെന്ന് പറയുമ്പോഴും ഓർക്കുന്നത് അച്ഛൻ എപ്പോഴെങ്കിലും വരുമെന്നാണ്’; നോവായി സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകൾ

Advertisements

എന്‍ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയന്‍താരയെ സൂചിപ്പിക്കുന്നെന്നും വിഘ്നേഷ് പറഞ്ഞിരുന്നു.2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ മക്കളുടെ ആദ്യത്തെ ഓണ ആഘോഷങ്ങളുടെ വിശേഷവുമായെത്തിയിരിക്കുകയാണ് പ്രിയ സംവിധായകന്‍.

എന്റെ ഉയിരിനും ഉലകത്തിനൊപ്പമുള്ള ആദ്യ ഓണം. ഇവിടെ ഉത്സവം നേരത്തെ തുടങ്ങുന്നതിനാല്‍! എല്ലാവര്‍ക്കും മുന്‍കൂട്ടി ഒരു ഓണം ആശംസിക്കുന്നു- എന്നാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. കുഞ്ഞ് മുണ്ടുടുത്തിരിക്കുന്ന ഉലകിനെയും ഉയിരിനെയുമാണ് ചിത്രങ്ങളില്‍ കാണാനാവുക.

ഞങ്ങളുടെ വളരെ ലളിതവും മനോഹരവുമായ ജീവിതത്തില്‍, വളരെ സ്‌പെഷ്യലായി തോന്നുന്ന നിമിഷം. ഞങ്ങളുടെ ഉയിരിനും ഉലകിനുമൊപ്പമുള്ള ഓണാഘോഷങ്ങള്‍ ഇവിടെ തുടങ്ങി. എല്ലാവര്‍ക്കും മുന്‍കൂട്ടി ഒരു ഓണം ആശംസിക്കുന്നു- എന്നാണ് നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വി?ഘ്‌നേഷ് കുറിച്ചിരിക്കുന്നത്. വെള്ള നിറത്തിലെ ചുരിദാര്‍ ധരിച്ച് തലമുടിയില്‍ മുല്ലപ്പൂവ് ചൂടിയാണ് നയന്‍താരയെ ചിത്രത്തില്‍ കാണാനാവുക.

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങുകയായിരുന്നു. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയന്‍ തമിഴില്‍ ചന്ദ്രമുഖി ,ഗജനി ,ബില്ല ,യാരടി നീ മോഹിനി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് നയന്‍. തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി മാറാന്‍ നയന്‍താരയ്ക്ക് അധിക സമയം വേണ്ടി വന്നില്ല.

 

 

Advertisement