ഇത്ര വലിയ മക്കളുണ്ടെന്ന് പറയില്ല; ഇത് വേറെ ഏതോപുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് എന്ന് നോക്കൂ: ആണ്‍മക്കളുടെ കൂടെയുള്ള ഫോട്ടോയ്ക്ക് നേരെ ഉണ്ടായ വിവാദങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി

234

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. ഏതാണ്ട് നാലായിരത്തോളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉര്‍വശി, ശോഭന, രേവതി, എന്നിങ്ങനെ ഒട്ടുമിക്ക നടിമാരുടെയും ശബ്ദമായി മാറിയിരുന്നു.

കഴിഞ്ഞ സീസണില്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായി താരമെത്തിയിരുന്നു. ആദ്യ നാളുകളില്‍ ശക്തയായ മത്സരാര്‍ഥിയായി നിന്നെങ്കിലും പിന്നീട് അവിടെ തുടരാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിഗ് ബോസിലൂടെയാണ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നതും.

Advertisements

അതേ സമയം ഡബ്ബിങ്ങിന് പുറമേ അവതാരക കൂടിയായ ഭാഗ്യലക്ഷ്മി പുതിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള അക്രമണങ്ങളെ നേരിടുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ഒത്തിരി കാലം മുന്‍പ് മുതലേ എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടാവുന്നുണ്ട്. എട്ട് വര്‍ഷം മുന്‍പ് ഒരു അനുഭവം ഉണ്ടായി. അത് പറയാന്‍ പറ്റുന്നിടത്തൊക്കെ ഞാന്‍ പറയും. കാരണം അങ്ങനെ എങ്കിലും ആ വ്യക്തിയോടുള്ള ദേഷ്യം തീര്‍ക്കാമല്ലോ. ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ALSO READ- ആടിനെ മേച്ച് അട്ടപ്പാടി ഊരിൽ ഒതുങ്ങേണ്ടിയിരുന്ന നഞ്ചമ്മ; സച്ചി കണ്ടെത്തിയ മാണിക്യം;ഒറ്റപ്പാട്ടു കൊണ്ട് മനം കവർന്നു, അതിമധുരമായി ദേശീയ അവാർഡും തേടിയെത്തി

‘എന്റെ രണ്ട് മക്കളുടെ കൂടെ ഇരിക്കുന്ന ഫോട്ടോ ഞാന്‍ ഇട്ടു. എന്നാല്‍ അതെന്റെ മക്കളല്ലെന്ന് പറഞ്ഞാണ് കമന്റുകള്‍ വന്നത്. ഇവരെ കണ്ടിട്ട് ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ല. ഇത് വേറെ ഏതോ രണ്ട് പുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് ഇരിക്കുന്നതെന്ന് നോക്കൂ’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നതെന്ന് ഭാഗ്യലക്ഷ്മി തുറന്നുപറയുന്നു.

ആ ഫോട്ടോ ശരിക്കും ഓണത്തിന്റെ അന്ന് മക്കളെ രണ്ട് വശത്തും ഇരുത്തി അവരുടെ മടിയില്‍ കൈ വച്ച് ഇരുന്ന് എടുത്ത ചിത്രമാണിത്. എന്റെ മക്കളെ കുറിച്ചാണ് ഇത് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് ഒരു അമ്മ സഹിക്കുക. അങ്ങനെ കമന്റിട്ട ആളെ കണ്ടുപിടിച്ച് കേസ് കൊടുത്തു. പക്ഷേ അത് എവിടെയും എത്തിയില്ല- ഭാഗ്യലക്ഷ്മി പറയുന്നു.

ALSO READ- ‘ഇതിനെപ്പറ്റി വലിയ ധാരണയില്ല, ഒരുപാട് പഠിക്കണം’, ആർക്കിടെക്ചറായി കരിയർ തുടങ്ങി, ഇന്ന് ദേശീയപുരസ്‌കാര നിറവിൽ; മനസ് തുറന്ന് അപർണ ബാലമുരളി

തന്നെ മലയാളികള്‍ക്ക് അത്ര ഇഷ്ടമല്ലെന്നും കാരണം താന്‍ പൊതുവേ മിണ്ടാതിരിക്കത്തില്ല എന്നതാണെന്നും ഭാഗ്യലക്ഷ്മി പറയുന്നി. ‘ഞാന്‍ സംസാരിക്കും. സംസാരിക്കുന്ന പെണ്ണിനെ ഇവിടെയുള്ളവര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ഞാന്‍ നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലുമൊക്കെ എന്നെ ചീത്ത വിളിക്കുന്നവരുണ്ട്. എന്നെ പരിചയമില്ലാത്ത ആളുകളാണ് ചീത്ത വിളിക്കുന്നത്. അവര്‍ക്കൊന്നും എന്നെ ഇഷ്ടമില്ലെന്നുള്ളതാണ് അതിന്റെ കാരണം’-ഭാഗ്യലക്ഷ്മി പറയുന്നു.

അതേസമയം, ബിഗ്‌ബോസില്‍ പങ്കെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഭാഗ്യലക്ഷ്മി തുറന്നുപറയുന്നുണ്ട്. ലോക്ഡൗണും മറ്റ് പ്രശ്നങ്ങളുമൊക്കെ വന്ന് മാനസിക സംഘര്‍ഷത്തില്‍ നില്‍ക്കുമ്പോഴാണ് ബിഗ് ബോസില്‍ നിന്നുള്ള ഓഫര്‍ വരുന്നത്. മക്കള്‍ വേണ്ടെന്നാണ് പറഞ്ഞതാണ്. അമ്മയ്ക്ക് അതിന്റെ കളി അറിയില്ലെന്ന് അവര്‍ പറഞ്ഞെങ്കിലും ഒരു വീടിനകത്ത് താമസിക്കുന്നതിലെന്ത് കളിയാണുള്ളതെന്ന് ഞാനും ചിന്തിച്ചു. ഞാന്‍ ആ ഗെയിമിനെ കുറിച്ച് ചിന്തിച്ചത് തെറ്റിപ്പോയി. സ്ഥിരമായി പ്രതികരിച്ച് കൊണ്ടിരിക്കുന്ന എനിക്ക് അതിന് സാധിക്കാതെ വന്നതോടെ ഡിപ്രഷനായി എന്നും ഭാഗ്യലക്ഷ്മി വിശദീകരിക്കുന്നു.

അക്കാര്യം മക്കള്‍ക്ക് മനസിലായി തുടങ്ങിയതോടെ അവര്‍ ബിഗ് ബോസിലേക്ക് വിളിച്ചു. അമ്മ ഇങ്ങനെ മാനസിക സമ്മര്‍ദ്ദത്തിലാണ്. അവരെ വീട്ടിലേക്ക് തിരിച്ച് വിടാന്‍ പറഞ്ഞു. പക്ഷേ അതൊന്നും കുഴപ്പമില്ലെന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇതോടൊപ്പം ഞാനും പുറത്തേക്ക് പോവണമെന്ന് തന്നെ പറഞ്ഞു. ഇതിനിടയില്‍ കുട്ടികളുടെ അച്ഛന്റെ മരണം കൂടി വന്നതോടെ എനിക്ക് പുറത്ത് കടക്കാനുള്ള കാരണമുണ്ടായി എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജിലും വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേത് മാത്രമാണ്, അത് വേള്‍ഡ് മലയാളിയുടേത് അല്ല.

Advertisement