ദിൽഷ ജയിക്കണമെന്ന് ആരും പറഞ്ഞിരുന്നില്ല, അകത്തുള്ളവർ പോലും; ഞാൻ ഒറ്റയൊരാൾ മാത്രമേ ദിൽഷ വിന്നർ ആകണം എന്ന് പറഞ്ഞിട്ടുള്ളൂ: റോബിൻ

85

ബിഗ് ബോസ് ഷോ കഴിഞ്ഞ് രണ്ട് മാസം പിന്നിടുന്നതിനിടെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. താരങ്ങളുടെ അഭിമുഖങ്ങളും വഴക്കുകളും പരസ്പരമുള്ള കുറ്റപ്പെടുത്തലും കാരണം ആരാധകർ ഇപ്പോഴും ബിഗ് ബോസ് നടക്കുന്ന പ്രതീതിയിലാണ്. പുറത്ത് വന്ന ശേഷവും താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത് വാർത്തകളിൽ നിറയുകയാണ്.

ബിഗ് ബോസ് വിന്നറായ ദിൽഷ ഇതിനിടെ സുഹൃത്തുക്കളായിരുന്ന റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതായി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിൽഷയെക്കുറിച്ചും ദിൽഷയുടെ വിജയത്തിലെത്തിച്ച സംഭവത്തെ കുറിച്ചും റോബിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

Advertisements

സോഷ്യൽമീഡിയയിലൂടെ ദിൽഷയ്ക്ക് വേണ്ടി പൊട്ടിത്തെറിച്ചതിനെ കുറിച്ച് റോബിൻ തുറന്നുപറയുകയാണ് ഇപ്പോൾ. ഒരു പരിധി കഴിഞ്ഞപ്പോഴാണ് എന്റെ ഭാഗത്തു നിന്നുമൊരു പൊട്ടിത്തെറിയുണ്ടായത്. ഞാൻ പെർഫെക്ട് ആയിട്ടുള്ള ഒരാളൊന്നുമല്ല. എനിക്ക് പോസിറ്റീവും നെഗറ്റീവുമുണ്ട്. ചില സമയത്ത് വികാരങ്ങൾ നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചിട്ടുണ്ട്. അത് തെറ്റായിരുന്നു, അങ്ങനെ പൊട്ടിത്തെറിക്കേണ്ടതില്ലായിരുന്നുവെന്ന് പിന്നീട് ചിന്തിക്കുകയും ചെയ്തിട്ടുണ്ടെന്നും റോബിൻ കു റ്റ സമ്മ തം നടത്തി.

ALSO READ- ‘ഇത്ര വലിയ മക്കളുണ്ടെന്ന് പറയില്ല; ഇത് വേറെ ഏതോപുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് എന്ന് നോക്കൂ’, ആണ്‍മക്കളുടെ കൂടെയുള്ള ഫോട്ടോയ്ക്ക് നേരെ ഉണ്ടായ വിവാദങ്ങളെ കുറിച്ച് ഭാഗ്യലക്ഷ്മി

ഇനി ആവർത്തിക്കാതിരിക്കുക എന്നതിലാണ് എന്റെ വിജയം. അടിസ്ഥാനപരമായി ഞാൻ അങ്ങനെയാണ്. അതിനെ ഒരുപാട് ട്രോളിയിരുന്നു. അവർ ചെയ്തതിൽ തെറ്റില്ല. എന്റെ ഭാഗത്തു നിന്നുമൊരു പിഴവ് വന്നത് കൊണ്ടാണ് അവർ ട്രോളുന്നത്. ഞാൻ അംഗീകരിക്കുന്നു. എന്നിരുന്നാൽ കൂടി പരോക്ഷമായി അതെനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നും റോബിൻ അഭിപ്രായപ്പെട്ടു.

എന്നെ അറിയാത്തവരായി അവരെ അറിയുന്നവരിൽ കുറേപ്പേരുണ്ടാകും. അവരിലേക്കും എന്നെ എത്തിക്കുകയാണ് ചെയ്യുന്നത് ഇതെല്ലാം. ഞാൻ ദിൽഷയെ സപ്പോർട്ട് ചെയ്ത് വീഡിയോ ചെയ്യുന്നുണ്ടായിരുന്നു. ഇവർ എന്നെക്കുറിച്ച് വീഡിയോ ചെയ്യുമ്പോൾ എന്നെ ഇഷ്ടപ്പെടുന്നവർക്ക് ദിൽഷ ജയിക്കണം, വോട്ട് ചെയ്യണം എന്ന ചിന്ത കൂടി. അമ്പത് വോട്ട് ചെയ്യാനിരുന്നിടത്ത് അവർക്ക് നൂറ് വോട്ട് ചെയ്യാൻ തോന്നും. വോട്ടിംഗും കാര്യങ്ങളും കൃത്യമായി നടക്കുന്നത് കൊണ്ട് തന്നെയാണ് ദിൽഷ ജയിച്ചത്- തന്റെ തന്ത്രമായിരുന്നു അതെന്ന് വെളിപ്പെടുത്തുകയാണ് റോബിൻ.

ALSO READ-ആടിനെ മേച്ച് അട്ടപ്പാടി ഊരിൽ ഒതുങ്ങേണ്ടിയിരുന്ന നഞ്ചമ്മ; സച്ചി കണ്ടെത്തിയ മാണിക്യം;ഒറ്റപ്പാട്ടു കൊണ്ട് മനം കവർന്നു, അതിമധുരമായി ദേശീയ അവാർഡും തേടിയെത്തി

അതേസമയം, ദിൽഷയോടുള്ള പ്രണയം ബിഗ്‌ബോസിനകത്തെ തന്റെ ഗെയിം സ്ട്രാറ്റർജിയായിരുന്നില്ലെന്നും റോബിൻ പറയുന്നുണ്ട്. ഞാൻ അതിനകത്ത് പോയത് ഒരു സുഹൃത്ത് വേണം എന്നൊന്നും കരുതിയല്ല. എനിക്ക് കണ്ടന്റിന് ലവ് സ്ട്രാറ്റജിയൊന്നും വേണ്ടായിരുന്നു. അല്ലാതെ തന്നെ ആവശ്യത്തിലധികം കണ്ടന്റ് കിട്ടുന്നുണ്ടായിരുന്നു. സുഹൃത്തായിട്ട് കൂടുതൽ അറിയാൻ സാധിച്ചു.

ദിൽഷ വളരെ പോസിറ്റീവായ കുട്ടിയാണ്. പ്ലസന്റ് ആണ്. ആരേയും വേദനിപ്പിക്കണം എന്നു കരുതുന്നയാളല്ല. ആരേയും മനപ്പൂർവ്വം വേദനിപ്പിക്കില്ല. കംഫർട്ടബിൾ ആണ്. ഗോസിപ്പ് പറയാറില്ല. ഇതൊക്കെ നോക്കി അനലൈസ് ചെയ്ത ശേഷമാണ് തുറന്ന് സംസാരിക്കാൻ തുടങ്ങിയത്. അത് സേഫ് ആയി തന്നെയാണ് പുള്ളിക്കാരി വച്ചിരിക്കുന്നത്. വിശ്വസിക്കാൻ പറ്റുന്ന ഒരാളാണെന്ന് മനസിലായെന്നും റോബിൻ പറയുന്നു.

ദിൽഷ ജയിക്കണമെന്ന് ആരും പറഞ്ഞിരുന്നില്ല. അതിനകത്തുണ്ടായിരുന്ന മത്സരാർത്ഥികൾ പോലും. ഞാൻ ഒറ്റയൊരാൾ മാത്രമേ ദിൽഷ വിന്നർ ആകണം എന്ന് പറഞ്ഞ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ആദ്യ ലേഡി വിന്നർ ദിൽഷ ആകട്ടെ എന്ന് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ടെന്നും റോബിൻ അവകാശപ്പെടുന്നുണ്ട്.

വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജിലും വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേത് മാത്രമാണ്, അത് വേള്‍ഡ് മലയാളിയുടേത് അല്ല.

Advertisement