ആവേശം കൊള്ളിച്ച് ലാലേട്ടന്റെ പ്രകടനം, റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആരാധകരെ ഞെട്ടിച്ച് വാലിബന്റെ പുതിയ ടീസര്‍, ഇത് കൊടുങ്കാറ്റായി ആഞ്ഞടിക്കും

85

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ന് രാവിലെ ആറര മുതലാണ് ഫസ്റ്റ് ഷോ തുടങ്ങിയത്. മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്.

Also Read:ഞാനല്ല, എന്നെക്കാള്‍ മുമ്പേ ആ ട്രെന്‍ഡിന് ദുല്‍ഖര്‍ തുടക്കമിട്ടിരുന്നു, വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.

ചിത്രം തിയ്യേറ്ററിലെത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തിറക്കിയ റിലീസ് ടീസറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ചില സംഭാഷങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ടീസര്‍.

Also Read:അവസരങ്ങളെല്ലാം അയാള്‍ കാരണം നഷ്ടപ്പെടുത്തി, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു, ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്നത് ബ്രേക്കപ്പിലൂടെ, തുറന്ന് പറഞ്ഞ് സുചിത്ര

പ്രധാന കഥാപാത്രങ്ങളുടെ പേരുകളും ടീസറില്‍ വെളിപ്പെടുത്തുന്നുണ്ട്. ടീസര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം.

Advertisement