ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടേയും പാത പിന്തുടർന്ന് മകൻ കാളിദാസ് ജയറാം അഭിനയ രംഗത്തേക്കെത്തി. താരമിപ്പോൾ തമിഴ്, മലയാളം സിനിമകളിലെ സജീവ സാന്നിധ്യമാണ്. വീട്ടിലെ ഇളമുറക്കാരി മാളവികയുടെ സിനിമാ പ്രവേശനത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിപ്പിലാണ്.
ALSO READ

ഇപ്പോഴിതാ, പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ആ വാർത്ത എത്തിയിരിക്കുകയാണ്. മാളവിക ജയറാമിന്റെ സിനിമാ അരങ്ങേറ്റം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായിട്ടായിരിക്കും മാളവിക എത്തുക എന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

മാളവിക ആദ്യമായി അഭിനയിച്ച മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ‘ മായം സെയ്തായ് പൂവെ’ എന്ന ആൽബത്തിലൂടെയാണ് മാളവിക അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അശോക് സെൽവന്റെ നായികയായെത്തിയ മാളവികയുടെ അഭിനയം ആരാധകർ ഏറ്റെടുത്തിരുന്നു. അമിത് കൃഷ്ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ALSO READ

ജയറാമും മാളവികയും ഒന്നിച്ചെത്തിയ പരസ്യ ചിത്രവും നേരത്തെ വൈറലായിരുന്നു. കൂടാതെ, മകൾ ഉടൻ തന്നെ സിനിമയിലേക്കെത്തുമെന്ന സൂചന ജയറാം പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു.
അനൂപ് സത്യൻ സംവിധാനം ചെയ്ത ‘ വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു എന്നും ജയറാം പറഞ്ഞിരുന്നു. പക്ഷേ ഞാനൊരു നായികയാവാനുള്ള സമയമായില്ലെന്ന് പറഞ്ഞ് മാളവിക ആ അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ജയറാം പറഞ്ഞിരുന്നു.









