ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു, വീട്ടുകാർക്ക് എല്ലാം അറിയാവുന്ന നല്ല ആളായിരുന്നു ; പ്രണയത്തെ കുറിച്ചും ബ്രെയ്ക്കപ്പിനെ കുറിച്ചും ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണത്തെ കുറിച്ചും മനസ്സ് തുറന്ന് സുബി സുരേഷ്

217

മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും അവതാരികയുമാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന മിനിസ്‌ക്രീൻ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതൽ ശ്രദ്ധ കിട്ടിയത്. സ്റ്റേജ് ഷോകളിൽ നല്ല രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നതാണ് എന്ന് സുബി പറയുന്നു. മൂശേട്ട എന്നാണ് സുബി സ്വയം വിശേഷിപ്പിയ്ക്കുന്നത്. ജഗദീഷ് അവതിരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഷോയിൽ വന്നപ്പോൾ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു.

ശരിയ്ക്കും ഞാനൊരു മൂശേട്ടയാണ്. എനിക്ക് എല്ലാ വികാരങ്ങളും അതിന്റെ എക്സ്റ്റന്റ് വരെ പോകും. സങ്കടമാണെങ്കിലും, ദേഷ്യമാണ് എങ്കിലും സ്നേഹമാണ് എങ്കിലും എല്ലാം അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയിൽ ആയിരിയ്ക്കും. വീട്ടിൽ നല്ല മുട്ടൻ വഴക്കുണ്ടാക്കിയാലും ഒന്ന് കിടന്നുറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും ഞാനത് മറന്നിരിയ്ക്കും എന്നതാണ് അതിലെ തമാശ.

Advertisements

ALSO READ

റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട് ; കളിയാക്കാനാണ് ഫെമിനിച്ചി എന്ന് വിളിക്കുന്നതെങ്കിലും അത് കേൾക്കുമ്പോഴെല്ലാം ഞങ്ങൾ പുളകം കൊള്ളുകയാണ് : റിമ കല്ലിങ്കൽ

ഈ വയസ്സിനിടയിൽ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. വീട്ടുകാർക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്നാൽ അത് നല്ല രീതിയിൽ പോകില്ല എന്ന് തോന്നിയപ്പോൾ പിരിയാം എന്ന് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആണ്.

ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.

ALSO READ

ഞങ്ങളുടേത് കുറച്ച് കോസ്റ്റ് ലി പ്രേമമായിരുന്നു, വീട്ടിൽപ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി

വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാൽ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസൻസ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല.

അതിനിടയിൽ രണ്ട് മൂന്ന് പ്രപ്പോസൽ വന്നിരുന്നു. പക്ഷെ അറേഞ്ച് മാര്യേജിനോട് എനിക്ക് പൊരുത്തപ്പെടാൻ സാധിയ്ക്കില്ല. പറ്റിയ ഒരാൾ വരും എന്ന് ഇപ്പോഴും കരുതുന്നു. അങ്ങനെ ഒരാൾ വന്നാൽ എന്തായാലും വിവാഹം ഉണ്ടാവും എന്നും സുബി സുരേഷ് വ്യക്തമാക്കുന്നുണ്ട്.

 

 

Advertisement