ഞാൻ മീനാക്ഷിയെ മതിൽ ചാടിച്ചു; ഇതറിഞ്ഞ് ദിലീപ് അങ്കിൾ വിളിച്ച് വഴക്ക് പറഞ്ഞു; ഇപ്പോൾ മീനാക്ഷി ട്രാക്കിലായി: താരപുത്രി മാളവിക ജയറാം

768

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാർവതിയും. ഇവരുടെ മക്കൾ കാളിദാസും, മാളവികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെ. കാളിദാസ് ഇതിനോടകം നിരവധി ചിത്രങ്ങളിലും നിരവധി ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു.

എന്നാൽ തുടക്കത്തിൽ തനിക്ക് അഭിനയത്തിൽ താൽപര്യമില്ലെന്ന് അറിയിച്ച മാളവിക പിന്നീട് സിനിമയിലേക്ക് തന്നെ വരാൻ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ താരപുത്രിയും മലയാള സിനിമയുടെ ഭാഗമാവും.

Advertisements

ഒത്തിരി ചിത്രത്തിന്റെ കഥകൾ കേട്ടുകൊണ്ടിരിക്കുകയാണ് മാളവിക. എന്നാൽ ഇതുവരെ തനിക്ക് ഓക്കെയായ ഒരു സ്‌ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് സിനിമയിലേക്ക് എത്താത്തത് എന്ന് മാളവിക പറഞ്ഞിരുന്നു. അതേസമയം ചില പരസ്യ ചിത്രങ്ങളിലെല്ലാം മാളവിക അച്ഛനൊപ്പം തന്നെ എത്തിയിട്ടുണ്ട്.

ALSO READ-ചെ കു ത്താൻ പോലീസ് സ്റ്റേഷനിൽ പോകും എന്നറിയാം; അതുകൊണ്ടാണ് വീഡിയോ എടുത്തത്; വീട്ടിൽ കയറി ഭീ ഷണി മുഴക്കിയ സംഭവത്തിൽ ബാല

ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി അടുത്ത സൗഹൃദമാണ് മാളവികയ്ക്ക് ഉള്ളത്. മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് മാളവിക അഭിമുഖത്തിൽ സംസാരിച്ചതാണ് വീണ്ടും വൈറലാകുന്നത്. മീനാക്ഷി തനിക്ക് തന്റെ ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. കുഞ്ഞുനാളിലെ മീനൂട്ടിയെ എനിക്ക് അറിയാം. ദിലീപ് അങ്കിളിനൊപ്പം വീട്ടിൽ വരുമായിരുന്നു.

ഇപ്പോൾ അവൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്നു. ഇവിടെ വന്നശേഷം ഞങ്ങൾ കൂടുതലും കറങ്ങാൻ ഒക്കെ പോകാറുണ്ട്. ഒരിക്കൽ ഞാൻ അവളെ മതിൽ ചാടിച്ചു. ഇതറിഞ്ഞതോടെ ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറഞ്ഞു. അങ്ങനെ കുറച്ച് കലാപരിപാടികൾ ഒക്കെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും മാളവിക പറയുന്നു. അതേസമയം ഇവരുടെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്കും നന്നായി അറിയാം.

ALSO READ- നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ ചിരിച്ച് ചിരിച്ച് മതിയായി, നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ ; ഹരീഷ് പേരടി

താനിപ്പോൾ മീനാക്ഷിയെ തന്റെയൊക്കെ റൂട്ടിലേക്ക് കൊണ്ടു വന്നു എന്നാണ് കളിയായി മാളവിക പറയുന്നത്. കൂടാതെ മറ്റ് താരപുത്രന്മാരെ കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവിനെ ചെറുപ്പത്തിൽ കണ്ടതാണ്, സിനിമയിൽ വന്നതിന് ശേഷം തങ്ങൾ കണ്ടുമുട്ടിയിട്ടില്ല എന്നാണ് മാളവിക പറയുന്നത്.

ഫിൽട്ടർ ഇല്ലാത്ത മനുഷ്യൻ എന്നാണ് പ്രണവിനെ കുറിച്ച് മാളവിക പറയുന്നത്. കല്യാണി പ്രിയദർശൻ തന്റെ മച്ചാനാണ്. തങ്ങളൊക്കെ ചെന്നൈ ബഡ്ഡീസ് ആണെന്നും മാളവിക പറഞ്ഞു.

അതേസമയം, ഫഹദ് ഫാസിൽ ഇന്റർവ്യുസിൽ ഒന്നും കാണുന്നതുപോലെയല്ല, ആള് ശരിക്കും ഒരു അത്ഭുതമാണെന്നാണ് മാളവിക പറയുന്നത്. ദുൽഖർ സൽമാനെ പണ്ട് പരിചയപ്പെട്ടതാണ്, അത്ര അടുത്ത ബന്ധമൊന്നും ഇല്ല. പക്ഷെ തനിക്ക് ഡിക്യു എന്നാൽ വളരെ ക്യൂട്ട് ആയിട്ടുള്ള ആളാണ്. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള റൊമാന്റിക് ഫിലിം ചെയ്യാൻ ആഗ്രഹമുണ്ടെന്നും താരപുത്രി വെളിപ്പെടുത്തി.

Advertisement