ബെല്ലി ഡാൻസ് കഴിഞ്ഞ് അ ടി കൂടി മാളവികയും തേജസും; തന്റെ കൈയ്യിൽ തെളിവുണ്ടെന്ന് മാളവിക, വീട്ടിൽ പോയി അടിയുണ്ടാക്കെന്ന് അന്നയും

346

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നർത്തകി കൂടിയായ മാളവികയുടെ റീൽസെല്ലാം വൈറലാവാറുമുണ്ട്.

ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയൽ മേഖലയിൽ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.

Advertisements

വിവാഹത്തിനും ചെയ്ത് തീർക്കാനുള്ള പ്രോജക്ടുകൾക്കും പിന്നാലെ ഹണിമൂൺ ആസ്വദിക്കാനായി ഇറങ്ങിയിരിക്കുകയാണ് മാളവികയും തേജസും. ഇരുവരും തായ്ലൻഡ് യാത്രയ്ക്ക് ശേഷം ദുബായിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ അമ്മയും ഇവരോടൊപ്പമുണ്ട്.

ALSO READ- അമ്മയിൽ നിന്നും രാജിവെയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സുരേഷ് ഗോപി വിളിച്ചു; മോഹൻലാൽ രണ്ടായി കാണുന്നു: ഹരീഷ് പേരടി

ദിബായിലെ ഇളയമ്മയുടെ മകനായ ദീപുവും ഭാര്യയും മകളും മറ്റ് ബന്ധുക്കളുമൊക്കെയായി മാളവികയുടെ വരവ് ആഘോഷിക്കുകയാണ്. മാളവിക തന്റെ 24ാം പിറന്നാൾ ദുബായിൽ വെച്ചായിരുന്നു ആഘോഷിച്ചത്. കാലങ്ങളായി മനസിൽ കൊണ്ടുനടന്നിരുന്ന സ്‌കൈ ഡൈവ് ആഗ്രഹം സഫലീകരിച്ചിട്ടുമുണ്ട് ഇതിനിടെ താരം. ഇത് ശരിക്കും സർപ്രൈസായി, കുറച്ച് ധൈര്യമൊക്കെയുള്ളവർക്ക് കൂളായി സ്‌കൈ ഡൈവ് ചെയ്യാമെന്നായിരുന്നു മാളവിക പറഞ്ഞത്. ദുബായ് യാത്രയ്ക്കിടയിലെ രസകരമായൊരു വിശേഷം പങ്കിടുകയാണ് താരത്തിന്റെ ഭർത്താവ് തേജസ്.

‘ഭാര്യയ്ക്കൊപ്പം ബെല്ലി ഡാൻസ് കണ്ടപ്പോഴുള്ള അവസ്ഥ’ എന്ന ക്യാപ്ഷനോടെ തേജസ് പുതിയ വീഡിയോ പങ്കിട്ടിരിക്കുകയാണ്. ഡാൻസ് കാണുന്നതിനിടെ മാളവിക തേജസിന്റെ എക്സ്പ്രഷൻ വീഡിയോയിൽ പകർത്തിയിരുന്നു. നാണത്തോടെ കണ്ണുപൊത്തുന്നുണ്ട് തേജസ്. ഇത് യൂട്യൂബിൽ കണ്ടാൽ മതിയായിരുന്നുവെന്നും തേജസ് കുറിച്ചിട്ടുണ്ട്. മാളവികയം വീഡിയോയ്ക്ക് താഴെയായി കമന്റുമായെത്തിയിരുന്നു.

ALSO READ- ‘ഒരു വ്യത്യാസം വേണ്ടേ? കാലത്തിനനുസരിച്ച് ഓടണമല്ലോ’; പുത്തൻ ലുക്കിൽ എത്തി രാജസേനൻ; പോസ്റ്ററും വരുന്നുണ്ടെന്ന് സംവിധായകൻ

ഈ പറയുന്നത് കേട്ടാൽ തോന്നും ഒന്നും കാണാൻ പറ്റിയില്ലെന്ന്. ഇതുപോലെയുള്ള കുറച്ച് തെളിവുകൾ എന്റെ കൈയ്യിലുണ്ടെന്നായിരുന്നു മാളവിക പറഞ്ഞത്. നിന്റെ കൈയ്യിൽ എന്ത് തെളിവാണുള്ളത്, ഇന്ന് സൂര്യാസ്തമയത്തിന് മുൻപ് അതെനിക്ക് കിട്ടിയിരിക്കണമെന്നായിരുന്നു തേജസിന്റെ മറുപടി. പിള്ളേരെ വീട്ടിൽ പോയി തല്ലുപിടിക്കെന്നായിരുന്നു അന്ന ഇതിനിടെ വന്ന് കമന്റ് ചെയ്തത്.

വീണ്ടും, യൂട്യൂബിൽ കണ്ടാൽ മതിയായിരുന്നുവെന്ന് ഞാനിപ്പോൾ ഓർക്കുന്നുവെന്ന് തേജസ് പറഞ്ഞപ്പോൾ വിധിയെ തടുക്കാൻ ആർക്കും പറ്റില്ലല്ലോയെന്നായിരുന്നു അന്നയുടെ മറുപടി. ചേട്ടന് ആ ഗ്ലാസെടുത്ത് വെച്ചൂടായിരുന്നോ, നമുക്ക് ഇനിയും പോവാം അളിയാ. വല്ലാത്ത വിധിയിത് തുടങ്ങി നിരവധി കമന്റുകളും ഇതിനോടകം എത്തിക്കഴിഞ്ഞു.

Advertisement