‘ഒരു വ്യത്യാസം വേണ്ടേ? കാലത്തിനനുസരിച്ച് ഓടണമല്ലോ’; പുത്തൻ ലുക്കിൽ എത്തി രാജസേനൻ; പോസ്റ്ററും വരുന്നുണ്ടെന്ന് സംവിധായകൻ

447

നിരവധി ഹിറ്റ് സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. മജയറാമിനൊപ്പം ചേർന്ന് രാജസേനൻ കോമഡി കുടുംബ ചിത്രങ്ങൾ ഒരുക്കി വിജയത്തിലേക്ക് എത്തിക്കുന്നത് പതിവായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത രാജസേനൻ ഇപ്പോഴിതാ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ്.

പുതിയ ചിത്രം കാണാനായി രാജസേനൻ തിയേറ്ററിലേക്ക് സ്ത്രീ വേഷത്തിൽ എത്തി അമ്പരപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഞാനും പിന്നൊരു ഞാനും എന്ന പുതിയ ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് വേറിട്ട പ്രൊമോഷനുമായി രാജസേനനെത്തിയത്.

Advertisements

‘ഞാനും പിന്നൊരു ഞാനും’ എന്ന പേരിലെ പിന്നൊരു ഞാൻ ഇതാണ്. വളരെ വ്യത്യസ്തമായ സിനിമയാണ്. ഒരു വ്യത്യാസം വേണ്ടേ, ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ച് ഓടണമല്ലോ. ആറ് മാസത്തില് ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തിലെ ഒരു സ്റ്റിൽ പോലും പുറത്ത് പോയിട്ടില്ല. പക്ഷേ ഇന്ന് നൂൺഷോ കഴിഞ്ഞപ്പോള് സസ്പെൻസ് കഴിഞ്ഞു. മാത്രവുമല്ല ഈ വേഷത്തിലുള്ള പോസ്റ്റർ വരുന്നുണ്ട് – എന്നാണ് രാജസേനൻ പറയുന്നത്.

ALSO READ- എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അഞ്ചു രാത്രികളായിരുന്നു അത്, ഇന്നും ഞാൻ അതെല്ലാം ഓർക്കാറുണ്ട്: നടി പ്രിയാ മണി

‘ഞാനും പിന്നൊരു ഞാനും’ പ്രദർശിപ്പിക്കുന്ന കൊച്ചിയിലെ തിയറ്ററിലാണ് രാജസേനൻ സ്ത്രീ വേഷത്തിലെത്തിയത്. രാജസേനന്റെ ന്യൂ ലുക്ക് കണ്ട് സഹപ്രവർത്തകരും സിനിമാ കാണാനെത്തിയവരും ഞെട്ടുകയും ചെയ്യുന്നുണ്ട്.

രാജസേനൻ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ പ്രമോഷൻ കൂടി ലക്ഷ്യമ വെച്ചാണ് ഈ മേയ്‌ക്കോവർ. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

ALSO READ- ആ ദിവസം ഞാൻ ഭർത്താവിനെ കിടപ്പറയിൽ കയറ്റില്ല മറ്റൊരു മുറിയിൽ കിടത്തും: ഹൻസിക പറഞ്ഞത് കേട്ടോ

‘ഞാനും പിന്നൊരു ഞാനും’ ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

കൂടാതെ, ‘ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. അതുചെയ്യുന്നവരെയും ഇഷ്ടപ്പെടുന്നു. ആ ട്രോളുകൾ കണ്ട് ചിരിക്കുന്ന ആളുകൾ ഈ സിനിമ കാണാൻ തിയറ്ററിലെത്തുമല്ലോ?’- എന്നാണ് രാജസേനൻ പറയുന്നത്.

‘ഈ മാറ്റത്തിന് പിന്നിലൊരു ടീം ഉണ്ട്. അവരുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തുമാണ് ഈ വേഷത്തിലെത്താമെന്ന് തീരുമാനിച്ചത്. സർ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു അവരുടെ സംശയം.’

ALSO READ- ആ ദിവസം ഞാൻ ഭർത്താവിനെ കിടപ്പറയിൽ കയറ്റില്ല മറ്റൊരു മുറിയിൽ കിടത്തും: ഹൻസിക പറഞ്ഞത് കേട്ടോ

‘എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്യും എന്ന് ഉറപ്പു പറഞ്ഞു. രാവിലെ എന്റെ മീശയെടുത്തു, ഒരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ സന്തോഷമുണ്ട്.’-രാജസേനന്റെ പ്രതികരണം ഇങ്ങനെ.

‘ഞാനും പിന്നൊരു ഞാനും’ സിനിമയുടെ ഛായാഗ്രഹണം സാംലാൽ പി. തോമസാണ്. എഡിറ്റർ വി സാജൻ,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര,പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്.

Advertisement