ഗര്‍ഭിണിയായ വിവരം അറിയിച്ചില്ല, ഒടുവില്‍ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് വിഷ്ണുപ്രിയ, സുന്ദരനായ ആണ്‍കുഞ്ഞ് പിറന്നുവെന്ന് താരം, ആശംസകളുമായി ആരാധകര്‍

179

മലയാളികളുടെ പ്രിയങ്കരിയായ സിനിമ സീരിയല്‍ നടിയാണ് വിഷ്ണുപ്രിയ. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട വോഡഫോണ്‍ തകധിമി എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് വിഷ്ണുപ്രിയയുടെ തുടക്കം.

പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരം ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ കുഞ്ഞു വേഷം ചെയ്തു. പെണ്‍പട്ടണം എന്ന സിനിമയിലെ അഭിനയമാണ് താരത്തെ ശ്രദ്ധിയ്ക്കപ്പെട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു.

Advertisements

മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അഭിനയിച്ചു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ലോകത്തും സജീവമായിരുന്നു താരം. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും മെന്റര്‍ ആയും ഗസ്റ്റ് ആയും എത്തിയ താരം അയ്യപ്പശരണം എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

Also Read: കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം

2019 ലായിരുന്നു താരത്തിന്റെ വിവാഹം. വിനയ് വിജയനാണ് ഭര്‍ത്താവ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നില്ക്കുകയായിരുന്നു താരം.ഭര്ത്താവിനും കുടുംബത്തിനും ഒപ്പം ദുബായിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ തനിക്ക് കുഞ്ഞ് പിറന്ന കാര്യം ആരാധകരെ അറിയിക്കുകയാണ് വിഷ്ണുപ്രിയ.

ഗര്‍ഭകാലത്ത് എടുത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രത്തിനൊപ്പമാണ് അമ്മയായ സന്തോഷ വാര്‍ത്ത വിഷ്ണുപ്രിയ പങ്കുവച്ചത്. ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക് പിറന്നു എന്ന വാര്‍ത്ത അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ” താരം കുറിച്ചു.

Also Read; ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, ആ സമയത്ത് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്: വീണ നന്ദകുമാർ പറയുന്നു

‘മാലാഖ സ്‌നേഹവും സന്തോഷവും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറച്ചു. അവനെ സുരക്ഷിതമായി നല്കിയ ദൈവത്തിന് നന്ദി’ എന്നാണ് ചിത്രത്തിനൊപ്പം വിഷ്ണുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഗര്‍ഭിണിയായ വിവരം താരം ആരാധകരെ അറിയിച്ചിരുന്നില്ല, ഇപ്പോള്‍ അമ്മയായ വിഷ്ണുപ്രിയയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍.

Advertisement