ഒരു കുടുംബം തകര്‍ത്തവള്‍, നിന്നോടുള്ള വെറുപ്പ് ഒരിക്കലും മാറില്ല, പുതിയ വിശേഷം പങ്കുവെച്ച അന്‍ഷിതയ്ക്ക് സോഷ്യല്‍മീഡിയയുടെ രൂക്ഷ വിമര്‍ശനം

425

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

Advertisements

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Also Read: സോഷ്യല്‍മീഡിയയിലൂടെയുള്ള പരിചയം, പിന്നാലെ പ്രണയവും വിവാഹവും, കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് കാന്താര നടന്‍

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

കുറച്ചുദിവസങ്ങളായി അന്‍ഷിതയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സീരിയല്‍ നടി ദിവ്യ ശ്രീധര്‍.

Also Read: ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

എന്നാല്‍ സംഭവത്തില്‍ താരം പ്രതികരിച്ചില്ല. അടുത്തിടെ താരവുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാര്‍ത്ത പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റിന്റെ സ്‌പെഷ്യല്‍ ജ്യൂറി ബെസ്‌ററ് ആക്ട്രസ് അവാര്‍ഡ് അന്‍ഷിതയ്ക്ക് ലഭിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ക്ക് താഴെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ചെ്ല്ലമ്മ സീരിയലില്‍ നടന്ന കാര്യങ്ങളുടെ സത്യം അറിയണമെന്നും, നിന്നോട് വെറുപ്പാണെന്നും ഒരിക്കലും അത് മാറില്ലെന്നും, ഒരു കുടുംബം തകര്‍ത്തവളാണ് അന്‍ഷിത എന്നൊക്കെയുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, അന്‍ഷിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയവരും നിരവധിയാണ്.

Advertisement