സംവിധായികയായെങ്കിലും തന്റെ ഫസ്റ്റ് പ്രിഫറൻസ് എപ്പോഴും നൃത്തം ; മലയാളത്തിൽ ഇഷ്ടപ്പെട്ട ഡാൻസ് സ്റ്റൈൽ ആരുടേതാണെന്ന് തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റർ

84

സിനിമാ പ്രേക്ഷകർക്ക് ബൃന്ദ മാസ്റ്ററിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. അഭിനയവും നൃത്തവുമൊക്കെയായി സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് ബൃന്ദ മാസ്റ്റർ ജനിച്ചത്. നൃത്തത്തിന്റെ വഴി തന്നെ ബൃന്ദയും തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിലെ മികച്ച നൃത്ത സംവിധായകരിലൊരാളാണ് ബൃന്ദ.

മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിച്ച ബൃന്ദ മാസ്റ്റർ ഹേ സിനാമികയിലൂടെ സംവിധായികയായി തുടക്കം കുറിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായുള്ള ചിത്രം വ്യാഴാഴ്ചയാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ബൃന്ദ മാസ്റ്റർ തന്റെ സിനിമയെക്കുറിച്ചും താരങ്ങൾക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും വാചാലയായത്.

Advertisements

ALSO READ

ചക്കപ്പഴത്തിലെ മറ്റെല്ലാവരും പങ്കെടുത്തിട്ടും, സുമയുടെ വിവാഹത്തിൽ പൈങ്കിളി പങ്കെടുക്കാത്തതിന്റെ കാരണം അന്വേഷിച്ച് പ്രേക്ഷകർ : പ്രതികരണവുമായി ശ്രുതി രജനീകാന്ത്

കല്യാണം കഴിഞ്ഞതിന് ശേഷമുള്ള റൊമാൻസും പിണക്കവും ഇണക്കവുമൊക്കെ ചേർത്താണ് ഹേ സിനാമിക ഒരുക്കിയത്. സിനിമയ്ക്ക് തിരക്കഥയൊരുക്കിയ മദൻ കർക്കിയായിരുന്നു ഈ പേര് തിരഞ്ഞെടുത്തത്. ഓകെ കൺമണിയിലെ ഗാനത്തിന്റെ ആദ്യ വരി തുടങ്ങുന്നത് ഏയ് സിനാമിക എന്ന് പറഞ്ഞാണ്. മണിരത്നം സാർ എന്റെ ഗുരുവാണ്, കോപം ദേഷ്യമെന്നൊക്കെയാണ് സിനത്തിന്റെ അർത്ഥം. അങ്ങനെയാണ് ചിത്രത്തിന് താൻ പേര് തീരുമാനിച്ചതെന്നും ബൃന്ദ മാസ്റ്റർ വ്യക്തമാക്കിയിരുന്നു.

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് ബൃന്ദ മാസ്റ്ററിന്. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്തപ്പോൾ നായകനായി തീരുമാനിച്ചത് ദുൽഖറിനെയായിരുന്നു. സിനിമയുടെ കഥ തയ്യാറായപ്പോൾ മുതൽ മനസിലേക്ക് വന്നത് ദുൽഖറായിരുന്നു. അഭിനയിക്കാമെന്ന് ദുൽഖർ അറിയിച്ചതോടെ ഒരുപാട് സന്തോഷം തോന്നി. വളരെ നാച്ചുറലായി അഭിനയിക്കുന്നയാളാണ് ദുൽഖർ.

ALSO READ

ഇതിന് ഉത്തരവാദി തന്റെ ഭർത്താവ് ആണ്; നിറ വയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വച്ച് ആതിര മാധവ്

താനും സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത് മമ്മൂക്കയോടായിരുന്നു. സന്തോഷത്തോടെ അനുഗ്രഹിച്ചിരുന്നു അദ്ദേഹം. ഈ സിനിമ റിലീസ് ചെയ്യുന്ന അന്ന് തന്നെ മമ്മൂട്ടിയുടെ ചിത്രവും എത്തുന്നതിൽ സന്തോഷമുണ്ട്. അച്ഛനും മകനും സ്വന്തം സിനിമകളുമായി ഒരേ ദിനത്തിൽ എത്തുന്നതിൽ ആരാധകരും ആവേശത്തിലാണ്.

മോഹൻലാലും പ്രിയദർശനുമൊക്കെയായി അടുത്ത സൗഹൃദമുണ്ട്. മരക്കാറിൽ അവരുടെ മക്കൾക്കൊപ്പമായി പ്രവർത്തിക്കാനായതിൽ ഒരുപാട് സന്തോഷമുണ്ട്. മോഹൻലാൽ ഇപ്പോഴും പുതുമുഖത്തെപ്പോലെയാണ് പെരുമാറാറുള്ളത്. ആദ്യം കണ്ടപ്പോൾ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇന്നും അദ്ദേഹം.

വിജയ്, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് ഇവരുടെ ഡാൻസ് സ്‌റ്റൈൽ ഏറെയിഷ്ടമാണെന്നും ബൃന്ദ മാസ്റ്റർ പറഞ്ഞിരുന്നു. അഭിനേതാവ് ആരാണെന്ന് നോക്കി അവർക്ക് ചേരുന്ന തരത്തിലുള്ള സ്റ്റെപ്പുകളാണ് ഒരുക്കാറുള്ളത്. കഥ കേട്ടതിന് ശേഷമായാണ് നൃത്തരംഗങ്ങൾ ഒരുക്കുന്നത്. സംവിധായികയായെങ്കിലും തന്റെ ഫസ്റ്റ് പ്രിഫറൻസ് എപ്പോഴും നൃത്തത്തോട് തന്നെയാണെന്നും ബൃന്ദ മാസ്റ്റർ പറഞ്ഞിരുന്നു.

 

Advertisement