ഒടുവില്‍ ഊട്ടിയില്‍ നിന്ന് പ്രണവിനെ പൊക്കി മലയാളികള്‍, വീഡിയോ വൈറല്‍

284

തന്റെ സിനിമകള്‍ റിലീസ് ചെയ്യും മുമ്പേ യാത്ര പുറപ്പെടുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ നേരത്തെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ഇതിന്റെ ആഘോഷ പരിപാടിക്കൊന്നും നില്‍ക്കാതെ, സിനിമ പൂര്‍ത്തിയാക്കിയ ശേഷം തന്റേതായ യാത്രയിലേക്ക് പ്രണവ് തിരിക്കും.

Advertisements

ഇപ്പോഴിതാ പ്രണവിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഇപ്പോള്‍ ഊട്ടിയിലാണ് പ്രണവ്.

ഒരു സാധാരണക്കാരനെ പോലെ ഊട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിനെ അവിടെയെത്തിയ മലയാളികള്‍ കണ്ടുപിടിച്ചു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. നേരത്തെ സിനിമ കാണാന്‍ എത്തിയപ്പോള്‍ സുചിത്ര മോഹന്‍ലാല്‍ മകന്‍ ഊട്ടിയിലോ മറ്റോ ആണെന്ന് പറഞ്ഞിരുന്നു.

അതേസമയം ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി എന്നിവരും വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് .

Advertisement