അപ്‌സര ഇനിയും നിവര്‍ന്നു നിന്ന് അഭിപ്രായം പറയും; ഭാര്യയെ കുറിച്ച് ആല്‍ബി

27

മലയാളം ബിഗ്‌ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് അപ്‌സര. സ്വാന്തനം എന്ന പരമ്പരയില്‍ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അപ്‌സര എത്തിയത്. എന്നാല്‍ സീരിയല്‍ അഭിനയിക്കുന്ന സമയത്ത് ധാരാളം വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. പിന്നീട് ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ ഈ താരത്തിന് ആരാധകര്‍ ഏറെയായി. തന്റെ ഭാര്യയുടെ ഷോയിലെ പ്രകടനത്തിന് സന്തുഷ്ടനാണ് ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ്. ഇപ്പോഴതാ അപ്‌സരയെ കുറിച്ചാണ് ആല്‍ബി പറയുന്നത്.

Advertisements

‘അപ്സര തന്നെയാണ് ശരിയെന്ന് വീണ്ടും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്. ഉള്ള കാര്യം ആരുടെ മുഖത്തു നോക്കി പറയാനും അപ്സര ഭയക്കുന്നില്ല. ആ അപ്സരയെ എല്ലാവരും ഭയക്കുന്നു എന്നതാണ് സത്യം. ഫേക്ക് ഐഡികളില്‍ നിന്ന് വന്ന് അപ്സരയെ കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല. ഇവര്‍ കാരണം ചിലരെങ്കിലും അപ്സരയെ തെറ്റിദ്ധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കുക. ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് ഗെയിമാണ്.

അവിടെ പവര്‍ കിട്ടിയാല്‍ അത് ഉപയോഗിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗെയിം മാറും. മത്സരാര്‍ത്ഥിയും മാറണം. ഒരു സ്ത്രീ ആയതു കൊണ്ട് പ്രതികരിക്കാന്‍ പാടില്ലെന്നോ, നിവര്‍ന്നു നിന്നു വ്യക്തമായി അഭിപ്രായം പറയരുതെന്നോ ഇല്ല.

അപ്സര ഇനിയും നിവര്‍ന്നു നിന്ന് അഭിപ്രായം പറയും. പറയണം. ആരൊക്കെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും തളരുന്നവളല്ല എന്റെ പെണ്ണ്. ലവ് യു പൊന്നു… എന്നും പറഞ്ഞാണ് ആല്‍ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

 

 

Advertisement