ബോളിവുഡിലെ പലരും വിവാഹം കഴിക്കുന്നത് സിനിമാരംഗത്ത് തുടരാന്‍, നേരിട്ട് അറിയാവുന്ന സംഭവം, വെളിപ്പെടുത്തലുമായി നോറ ഫത്തേഹി

37

പ്രശസ്ത ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. അഭിനയം മാത്രമല്ല, സംഗീതം, ഡാന്‍സ് അങ്ങനെ വിവിധ മേഖലയില്‍ നോറ ഫത്തേഹി കഴിവ് തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ ജഡ്ജ് എന്ന നിലയിലും നോറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Advertisements

ബിഗ് ബോസ് ഹിന്ദിയിലൂടെയാണ് നോറ ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്നതും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതുമായ ഡാന്‍സറാണ. ഇപ്പോഴിതാ ബോളിവുഡിലെ ഇരുണ്ട വശം തുറന്നുകാട്ടുകയാണ് തന്റെ പ്രസ്താവനയിലൂടെ നോറ.

Also Read:നിനക്ക് പാട്ടുപാടിയാല്‍ പോരെ എന്നാണ് പറഞ്ഞത്, അവന്റെ മുഖം ഇന്നും ഞാന്‍ മറന്നിട്ടില്ല, ആകെ നാണംകെട്ടുപോയിരുന്നു, ഷൂട്ടിനിടെയുണ്ടായ അനുഭവം തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

ബോളിവുഡിലെ പല നടിമാരും നടന്മാരും വിവാഹം കഴിക്കുന്നത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും നെറ്റ്വര്‍ക്കിങ്ങിനും സര്‍ക്കിളുകള്‍ക്കും പണത്തിനും പ്രശസ്തിക്കുമാണെന്നും ഇതെല്ലാം തന്റെ മുന്നില്‍ സംഭവിച്ചിട്ടുണ്ടെന്നും നോറ പറയുന്നു.

Courtesy: Public Domain

താന്‍ ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. വിവാഹം കഴിക്കുന്നതിലൂടെ തനിക്കും കുറച്ച് വര്‍ഷങ്ങള്‍ സജീവമായി സിനിമാരംഗത്ത് തുടരാമെന്നാണ് ഇന്ന് പല നടന്മാരും നടിമാരും കരുതുന്നതെന്നും നോറ ഫത്തേഹി പറയുന്നു.

Also Read:അവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, ചിലപ്പോള്‍ കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം ; നവ്യ നായര്‍ പറയുന്നു

തങ്ങളുടെ പങ്കാളിക്ക് ഒന്നുരണ്ട് ഹിറ്റ് കിട്ടിയാല്‍ ആ ഗുണം തനിക്കും ലഭിക്കുമെന്ന ചിന്തയാണ് ഇവര്‍ക്ക്. ഇത്തരത്തില്‍ ചിന്തിക്കുന്നവരെല്ലാം ഈ രംഗത്തെ ഇരപിടിക്കുന്നവരാണെന്നും ആരുടെയും പേരെടുത്ത് പറയാതെ നോറ പറയുന്നു.

Advertisement