മമ്മൂട്ടി ചിത്രം വരുന്നു; ടര്‍ബോയുടെ റിലീസ് തീയതി പുറത്ത്

37

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ടര്‍ബോ. കുറെ കാലത്തിനു ശേഷമാണ് മമ്മൂക്ക ഇങ്ങനെ ഒരു വേറിട്ട കഥാപാത്രത്ത അവതരിപ്പിക്കുന്നത്. സിനിമയുടെ വന്‍ അപ്‌ഡേറ്റ് പുറത്ത് എത്തി. ചിത്രം ജൂണ്‍ 13ന് തിയേറ്ററുകളില്‍ എത്തും. ഇത് അറിഞ്ഞതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടി സിനിമയുടെ റിലീസ് തീയതി അറിയിച്ചത്.

Advertisements

മധുര രാജയ്ക്കുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും, കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഒരു മുഴുനീളം ആക്ഷന്‍-കോമഡി സിനിമയാകും ടര്‍ബോ.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി

 

 

Advertisement