ഐസ്‌ക്രീമൊക്കെ സുപ്രിയ നന്നായി ഉണ്ടാക്കും; പൂർണിമ എല്ലാം ഉണ്ടാക്കും; പൂർണിമക്ക് മക്കൾ മൂന്നാണ്, രണ്ട് പെൺമക്കളും ആൺകുഞ്ഞായി ഇന്ദ്രജിത്തും: മല്ലിക സുകുമാരൻ

6752

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവിശേഷങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

ALSO READ- മോശമായി പെരുമാറിയിട്ടുണ്ട്; അതിന് ഉർവശിയുടെ കൈയ്യിൽ നിന്നും തല്ലും കിട്ടിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് സിന്ധു മനു വർമ്മ

മരുമക്കളിൽ സുപ്രിയ ഐസ്‌ക്രീം, കേക്ക് പോലെയുള്ള സാധനങ്ങളൊക്കെ നന്നായി ഉണ്ടാക്കുമെന്നും പൂർണിമയാകട്ടെ എല്ലാ സാധനങ്ങളും ഉണ്ടാക്കുമെന്നുമാണ് മല്ലിക പറയുന്നത്. കറിയൊക്കെ ഇപ്പോഴും ഞാൻ തന്നെയാണ് നന്നായി ഉണ്ടാക്കുന്നത്. ഭാര്യമാർ ഉണ്ടാക്കുന്നത് അത്ര ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

അതേസമയം, തന്റെ പൂർണിമക്ക് മൂന്ന് മക്കളാണെന്നും പ്രാർത്ഥനയെയും നക്ഷത്രയെയും കൂടാതെ മൂന്നാമതൊരു ആൺകുഞ്ഞായി ഇന്ദ്രജിത്തിനെ പരിഗണിക്കാമെന്നുമാണ് മല്ലിക സുകുമാരൻ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ- മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും വേണ്ടെന്ന് സംവിധായകൻ, മമ്മൂട്ടിയുടെ താരമൂല്യം ഉപയോഗിക്കാതിരുന്നിട്ടും ആ ചിത്രം ചരിത്ര വിജയമായി: സംഭവം ഇങ്ങനെ

‘ഈ മൂന്ന് പേരും മൂന്ന് ഐറ്റമൊക്കെ പറയാം. ഞാൻ ചോദിക്കും നിനക്കിത് എന്തിന്റെ കേടാണ് മോനേയെന്ന്. അമ്മേ പൂർണിമ അവിടെ ചെന്ന് നിന്ന് വെറുതെ കൈകൊണ്ട് കാണിച്ചാൽ മതി, ചെയ്യാൻ അവിടെ വേറെയാളുണ്ടെന്ന് ഇന്ദ്രജിത്ത് പറയും’- എന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു.

കൂടാതെ ഭർത്താവ് സുകുമാരനെ കുറിച്ചും മല്ലിക പറയുന്നുണ്ട്. മുൻപ് ‘ഞാൻ മുടി വെട്ടിക്കോട്ടെ’- എന്ന് ചോദിച്ചപ്പോൾ നീ മൊട്ടയടിച്ചാലും എനിക്ക് കുഴപ്പമില്ലെന്നാണ് സുകുവേട്ടൻ പറഞ്ഞതെന്ന് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു.

സുകുവേട്ടന് വലിയ പരിഷ്‌കാരങ്ങളൊന്നുമില്ല. പുള്ളി ഭയങ്കര ഫേമസാണ്. എവിടെ പോയാലും മുണ്ടുംഹവായി ചെരുപ്പുമായിരുന്നു വേഷം. ഹീത്രൂവിൽ വരെ അങ്ങനെ പോയി ഇറങ്ങിയിട്ടുണ്ടെന്നും സിനിമാ സെറ്റിലും അങ്ങനെ തന്നെയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Advertisement