മോശമായി പെരുമാറിയിട്ടുണ്ട്; അതിന് ഉർവശിയുടെ കൈയ്യിൽ നിന്നും തല്ലും കിട്ടിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് സിന്ധു മനു വർമ്മ

580

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണായി മാറിയ നടിയാണ് സിന്ധു മനു വർമ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വർഷങ്ങൾ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവർമ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്.

പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തിയ സിന്ധു പത്തോളം സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ തലയണമന്ത്രം എന്ന സിനിമയിൽ ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയി എത്തിയതോടെയാണ് സിന്ധു സിനിമയിൽ ശ്രദ്ധേയയായി മാറിയത്.

Advertisements

ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.

ALSO READ- എന്റെ ഭർത്താവ് മാത്രം കാണുന്ന സ്ഥലത്തേ ഞാൻ ഇനി ടാറ്റു ചെയ്യൂ: നടി സ്വാതി റെഡ്ഡി പറഞ്ഞത് കേട്ടോ

പ്രശസ്ത ടെലിവിഷൻ താരം മനു വർമ്മയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് മനു വർമ്മ.

ഇരുവർക്കും ഗിരിധർ, ഗൗരി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ വളരെ സന്തോഷകരമായ ജീവിതത്തിൽ ഇവരുടെ തീരാ വേദനയായി തുടരുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ചില നാഡീ പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുകയാണ് ഏകമകൾ ഗൗരി.

ഇപ്പോഴിതാ ദമ്പതികൾ സീ കേരളത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ അഭിനയിച്ച സമയത്തെ പല വിശേഷങ്ങളും പങ്കുവെയ്്ക്കുകയാണ്. സിനിമയിൽ അഭിനയിച്ചുവെങ്കിലും കോടികളുടെ സമ്പാദ്യമൊന്നും തനിക്കില്ലെന്നാണ് മനു വർമ്മ പറയുന്നത്. സുകുമാരൻ, സോമൻ എന്നിങ്ങ നെയുള്ള വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു. ഭരത് ഗോപി ചേട്ടന്റെ സംവിധാനത്തിൽ പിറന്ന രണ്ട് സീരിയലുകളിലും തനിക്ക് അഭിനയിക്കാൻ ഭാഗ്യമുണ്ടായി എന്നും മനുവർമ്മ പറയുന്നു. അതേസമയം, സിന്ധു വന്നതും വലിയ താരങ്ങൾക്കൊപ്പമാണ് എന്നും മനുവർമ്മ പറഞ്ഞു.

ALSO READ- മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും വേണ്ടെന്ന് സംവിധായകൻ, മമ്മൂട്ടിയുടെ താരമൂല്യം ഉപയോഗിക്കാതിരുന്നിട്ടും ആ ചിത്രം ചരിത്ര വിജയമായി: സംഭവം ഇങ്ങനെ

അതേസമയം, സിന്ധു തുടക്കകാലത്ത് അഭിനയിച്ച സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് സാർ ഇടയ്ക്ക് സിന്ധുവിനെ വിളിക്കുകയും മെസെജ് അയക്കുകയും ചെയ്യാറുണ്ട്. നടി ഉർവ്വശിയുമായി ഇപ്പോൾ തനിക്ക് കോണ്ടാക്ട് ഇല്ലെന്നും എന്നാൽ ഒരിക്കൽ പൊങ്കാലയ്ക്ക് പോയപ്പോൽ താൻ കണ്ടിരുന്നെന്നും സിന്ധു പറഞ്ഞു.

ഒരിക്കൽ തനിക്ക് ഉർവ്വശിയുടെ കൈയ്യിൽ നിന്ന് തല്ലികിട്ടിയ കാര്യവും സിന്ധു മനുവർമ്മ പറയുന്നുണ്ട്. ഭാര്യ എന്ന സിനിമയിൽ താനും ഉർവ്വശിയും ഒരുമിച്ച് അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രം ഉർവ്വശിയോട് മോശമായി പെരുമാറുകയും തല്ല് കിട്ടുന്നതുമാണ് സീനെന്നാണ് സിന്ധുവിന്റെ വാക്കുകൾ.

കൂടാതെ, ഉർവ്വശിയുടെ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. അവരുടെ വീട്ടിലൊക്കെ പോകാറുണ്ടായിരുന്നു. അവരുടെ സഹോദരിമാരുമായും നല്ല ബന്ധമുണ്ടായിരുന്നുവെന്നും മനു വർമ്മ പറയുകയാണ്. ഇപ്പോൾ സിന്ധു ഇപ്പോൾ സാന്ത്വനത്തിലെ സുധ അപ്പച്ചിയായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്.

Advertisement