ഇനി അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ പറ്റില്ലല്ലോ, വിജയ് അഭിനയം നിര്‍ത്തുകയാണെന്നോര്‍ക്കുമ്പോള്‍ സങ്കടം വരും, തുറന്നുപറഞ്ഞ് മമിത ബൈജു

87

മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു.

Advertisements

സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. തമിഴിലേക്കും ചുവടുവെക്കാന്‍ മമിതഒരുങ്ങിയിരുന്നു. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്. വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Also Read:എനിക്ക് കണ്ടാല്‍ പ്രായം തോന്നാത്തതുകൊണ്ട് 18വയസ്സുകാരിയായ നായികയെ തേടിയുള്ള ഓഡിഷനിലേക്ക് ഞാനും പോയി, പക്ഷേ സംഭവിച്ചത്‌, മീനാക്ഷി രവീന്ദ്രന്‍ പറയുന്നു

ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മമിത ബൈജു. നായികവേഷത്തില്‍ തന്നെയാണ് മമിത തിളങ്ങുന്നത്. പ്രേമലു ആണ് മമിത നായികവേഷത്തിലെത്തുന്ന തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയിയെ കുറിച്ച് മമിത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് വിജയിയുടെ കൂടെ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇനി അത് സാധിക്കില്ലെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും അദ്ദേഹം സിനിമ നിര്‍ത്തുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി തന്റെ ആഗ്രഹം നടക്കില്ലല്ലോ എന്ന വിഷമം തോന്നിയെന്നും മമിത പറയുന്നു.

Also Read:വിജയിയുടെ രാഷ്ട്രീയ പ്രവേശനം , പ്രതികരിച്ച് രജനികാന്ത്

വിജയിയെ ഒത്തിരി മിസ് ചെയ്യും. അവരൊക്കെ തിയ്യേറ്ററുകളിലുണ്ടാക്കിയ ഓളമുണ്ട്, അത് വേറെ തന്നെയാണെന്നും വിജയ് സാറിന്റെ സിനിമ തിയ്യേറ്ററില്‍ ആഘോഷം തന്നെയായിരുന്നുവെന്നും താനൊക്കെ കണ്ട് വളര്‍ന്നത് വിജയ് സാറിന്റെ സിനിമയൊക്കെയാണെന്നും താ്ന്‍ ഭയങ്കര ഫാനാണെന്നും

Advertisement