ഹാരിത്! ചെറുപ്പത്തിൽ നിന്നും ചെറുപ്പത്തിലേക്കാണോ മമ്മൂക്കാ പോക്ക്? വൈറ്റ് ആന്റ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; അമ്പരന്ന് ആരാധകരും!

124

മലയാളികളുടെ എവർഗ്രീൻ താരമാണ് മമ്മൂട്ടി. എഴുപതുകടന്ന മമ്മൂക്കയെ വാർധക്യത്തിലുള്ള ഒരു കഥാപാത്രമായി സങ്കൽപ്പിക്കാൻ പോലും ആർക്കുമാകില്ല. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന് എന്നും.

നിരവധി കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ച മമ്മൂട്ടി ഇപ്പോൾ പ്രായത്തെ വെല്ലുവിളിച്ചാണ് ആരാധകരെ ഞെട്ടിക്കുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും യുവാക്കളെ വെല്ലുന്ന സൗന്ദര്യത്തിൽ വെല്ലുവിളിക്കാറുണ്ട്.

Advertisements

പലപ്പോഴും മമ്മൂട്ടിയുടെ പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്നാണ് ഫോട്ടോകൾക്ക് കമന്റായി രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുകയാണ്. പുതിയ മോഡൽ പ്രിന്റ് ഷർട്ടിട്ട് കൂളിംഗ് ഗ്ലാസ് വച്ച് വളരെ കൂളായ മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക.

ALSO READ- ‘എന്റെ മകൾ ഐശ്വര്യ എംബിബിഎസ് ബിരുദം സ്വന്തമാക്കി’; സന്തോഷം പങ്കിട്ട് നടൻ ബൈജു; മകളുടെ വിജയം സമ്മാനിച്ചത് ഡോ. വന്ദനയ്ക്ക്

സ്‌റ്റൈലിഷ് ആയി ഡ്രസ് ചെയ്ത് പോസ് ചെയ്തിരിക്കുന്ന മമ്മൂട്ടിയെ ചിത്രത്തിൽ കാണാനാവുക. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ്.

വൈറ്റ് ആൻഡ് വൈറ്റിൽ പ്രിന്റഡ് ഷർട്ടും പാന്റു്‌സമിട്ടാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷർട്ടിൽ എംബ്രോയ്ഡറി വർക്കുകളും ഉണ്ട്. ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്.

ALSO READ- ‘സിനിമ ഇറങ്ങിയാൽ ആളുകൾ എന്നെ തിരിച്ചറിയും; അതിന്റെ ടെൻഷനിലാണ് ഞാൻ; അത് ബുദ്ധിമുട്ടാണ്’; പ്രണവ് മോഹൻലാലിന് പ്രശസ്തി ഇഷ്ടമല്ലെന്ന് മനോജ് കെ ജയൻ

ഫ്രെയ്മിൽ ഒപ്പമുള്ള ഒരു പഴയ മോഡൽ ലാൻഡ് റോവർ വാഹനമാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും.

മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ആണ്. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്റേതായി പുറത്തെത്താനുള്ളത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ, നവാഗത സംവിധായകൻ റോബി വർഗീസ് രാജിന്റെ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങൾ.

Advertisement