‘എന്റെ മകൾ ഐശ്വര്യ എംബിബിഎസ് ബിരുദം സ്വന്തമാക്കി’; സന്തോഷം പങ്കിട്ട് നടൻ ബൈജു; മകളുടെ വിജയം സമ്മാനിച്ചത് ഡോ. വന്ദനയ്ക്ക്

1793

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു

സിനിമാ രംഗത്ത് താൻ നഷ്ടമാക്കിയതിനെ കുറിച്ചും താരം മുൻപ് പറഞ്ഞിരുന്നു. മുപ്പത് വയസുമുതൽ നാൽപത് വയസു വരെയുള്ള കാലം താൻ വെറുതെ വേസ്റ്റ് ആക്കിയെന്നാണ് ബൈജു സന്തോഷ് പറയുന്നത്. സിനിമയിൽ കാര്യമായി ഇക്കാലത്ത് ചെയ്യാൻ പറ്റിയില്ല. വേസ്റ്റാക്കി കളഞ്ഞു. സിനിമ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറിയതോടെയാണ് എല്ലാം മാറിയതെന്ന് ബൈജു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മകൾ നേടിയ വലിയ വിജയത്തെക്കുറിച്ച് പറയുകയാണ് ബൈജു.

Advertisements

തന്റെ മകൾ ഐശ്വര്യ സന്തോഷിനു ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചെന്നാണ് ബൈജു അറിയിച്ചിരിക്കുന്നത്. ‘ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു’- എന്നാണ് ബൈജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ALSO READ- ‘സിനിമ ഇറങ്ങിയാൽ ആളുകൾ എന്നെ തിരിച്ചറിയും; അതിന്റെ ടെൻഷനിലാണ് ഞാൻ; അത് ബുദ്ധിമുട്ടാണ്’; പ്രണവ് മോഹൻലാലിന് പ്രശസ്തി ഇഷ്ടമല്ലെന്ന് മനോജ് കെ ജയൻ

ഈയടുത്താണ് മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പങ്കുവച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയതെന്നും താരം പറഞ്ഞിരുന്നു. ബൈജുവിന്റെ മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുകയാണ്.

കൂടാതെ, മുൻപൊരു അഭിമുഖത്തിൽ താൻ വലിയ സമ്പന്നനായാണ് ജനിച്ചതെന്നും എന്നാൽ അച്ഛൻ എല്ലാ സമ്പത്തും നശിപ്പിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ അതുകൊണ്ടുതന്നെ പണമൊന്നും ധൂർത്തടിച്ചു കളയാറില്ല. അതുകൊണ്ടാണ് പിടിച്ചു നില്ക്കാൻ പറ്റിയതെന്നും ബൈജു പറയുന്നു,

ALSO READ-പരിഹാസങ്ങൾക്കും നോവിനും ഒടുവിൽ കാത്തിരുന്ന കൺമണിയെത്തി; സന്തോഷം പങ്കിട്ട് ലിന്റു റോണി; കൂടെ ചേർന്ന് ആരാധകരും

ജീവിതത്തിൽ ഉണ്ടായ മോശം കൂട്ടുകെട്ടലുകളെക്കുറിച്ചും ബൈജു അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.ഒതുങ്ങി ജീവിക്കേണ്ട സമയത്ത് ഒതുങ്ങി ജീവിക്കണം. നമ്മൾ ഈ ആവശ്യം ഇല്ലാത്ത കാര്യത്തിനൊക്കെ പോയി ചീത്തപ്പേര് കിട്ടി കഴിഞ്ഞാൽ മാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, വീട്ടുകാർ എല്ലാവരും സിനിമ കാണും. ഞാനാണ് സിനിമ കുറവ് കാണുന്നത് കുറവെന്നും ബൈജു പറഞ്ഞിരുന്നു. രണ്ടുമക്കളും നന്നായി പഠിക്കുമെന്നും ബൈജു തുറന്നുപറഞ്ഞിരുന്നു.

Advertisement