അവന് സിനിമ ചെയ്യാന്‍ പോലും ഉദ്ദേശമില്ല, പിന്നെ എന്തിനാണ് കഥ കേള്‍ക്കുന്നത്, അന്ന് മമ്മൂക്ക ദുല്‍ഖറിനെ കുറിച്ച് പറഞ്ഞത്

87

പ്രശസ്്ത സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം വലിയ വിജയമായിരുന്നില്ല.

Advertisements

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ചും ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കാസ്റ്റിങ്ങിന് വേണ്ടി തന്റെയടുത്തേക്ക് വന്ന പ്രൊജക്ടായിരുന്നു സെക്കന്‍ഡ് ഷോയെന്ന് വിവേക് പറയുന്നു.

Also Read:എന്റെ നിശബ്ദത എന്റെ ബലഹീനതയായി കാണരുത്, പോയി നിങ്ങളുടെ ജോലി ചെയ്യൂ, ജേണലിസം ജോലിയെ കുറച്ചെങ്കിലും അഭിമാനമുള്ളതാക്കൂ, ഭാവി വരനെ കുറിച്ചുള്ള വാര്‍ത്തകളില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വരലക്ഷ്മി

അതില്‍ ഹീറോയായി ആരെ കാസ്റ്റ് ചെയ്യാമെന്ന സംശയത്തിലിരിക്കുമ്പോഴായിരുന്നു വേറെ രീതിയില്‍ അപ്രോച്ച് ചെയ്തൂടെ എന്ന് വിനു ചോദിച്ചത്. അങ്ങനെ മമ്മൂക്കയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ സിനിമയിലേക്ക് കൊണ്ടുവന്നൂടെ എന്ന ചോദ്യം ഉയര്‍ന്നുവന്നുവെന്നും വിവേക് പറയുന്ന്ു.

അന്നൊന്നും ആര്‍ക്കും ദുല്‍ഖറിന്റെ പേര് പോലും അറിയില്ലായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ച് മമ്മൂക്കയോട് ചോദിക്കാമെന്ന് കരുതി. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ ബിസിനസ്സൊക്കെ ചെയ്ത് നില്‍ക്കുകയാണെന്നായിരുന്നു മറുപടിയെന്നും ആകെ നെഗറ്റീവായിട്ടായിരുന്നു മറുപടിയെന്നും വിവേക് പറയുന്നു.

മമ്മൂക്കയ്ക്ക് താത്പര്യമില്ലെന്ന് തോന്നിയപ്പോള്‍ തങ്ങള്‍ തിരിച്ചുപോന്നു. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അവസാന ശ്രമമെന്നോണം മമ്മൂക്കയോട് ഒരിക്കല്‍ കൂടെ സംസാരിച്ചുവെന്നും സിനിമുടെ കഥയൊന്ന് കേട്ടുനോക്കാന്‍ പറഞ്ഞുവെന്നും തന്റെ കഥ പോലും കേള്‍ക്കാന്‍ തനിക്ക് സമയമില്ലെന്നും പിന്നെയല്ലേ പടം ചെയ്യാന്‍ പോലും ഉദ്ദേശിക്കാത്ത അവന്റെ കഥ കേള്‍ക്കുന്നതെന്നായിരുന്നു മമ്മൂക്ക പറഞ്ഞതെന്നും വിവേക് പറയുന്നു.

Also Read:കിടിലന്‍ ഹോട്ട്‌ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, കഷ്ടപ്പെട്ട് തുണിയുടുക്കുന്നതെന്തിന് എന്ന് ചോദ്യവുമായി പ്രേക്ഷകര്‍

അങ്ങനെ ദുല്‍ഖറിന്റെ നമ്പര്‍ തങ്ങള്‍ മമ്മൂക്കയുടെ അടുത്ത് നിന്നും വാങ്ങി. കുറേ സംസാരിച്ചുവെന്നും ഒടുവില്‍ ദുല്‍ഖര്‍ പടം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും സണ്ണി വെയിനെയൊക്കെ നേരത്തെ തന്നെ സെലക്ട് ചെയ്ത് വെച്ചിരുന്നുവെന്നും വിവേക് പറയുന്നു.

Advertisement