ഹിറ്റോട് ഹിറ്റ്, തമിഴ്‌നാട്ടില്‍ മാത്രമല്ല, കര്‍ണാടകയില്‍ നിന്നും കോടികള്‍ വാരി മഞ്ഞുമ്മല്‍ ബോ്‌യ്‌സ്, കിതയ്ക്കാതെ കുതിപ്പ് തുടരുന്നു

92

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

Advertisements

റിലീസ് ചെയ്ത് വെറും 12ാ്ം ദിവസം 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. വേള്‍ഡ് വൈഡായി ഇതിനോടകം 176 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 2018 എന്ന സൂപ്പര്‍ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡ് തിരുത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

Also Read:അവന് സിനിമ ചെയ്യാന്‍ പോലും ഉദ്ദേശമില്ല, പിന്നെ എന്തിനാണ് കഥ കേള്‍ക്കുന്നത്, അന്ന് മമ്മൂക്ക ദുല്‍ഖറിനെ കുറിച്ച് പറഞ്ഞത്

തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്നും 21കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. വിജയത്തിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സ് ടീം നടന്‍ കമല്‍ഹാസനെ കാണാനായി എത്തിയിരുന്നു.

തമിഴ്‌നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. റെക്കോര്‍ഡ് കളക്ഷനാണ് കര്‍ണാടകയില്‍ നിന്നും നേടിയത്. 10കോടിയിലേറെ കളക്ഷനാണ് ചിത്രം കര്‍ണാടകയില്‍ നിന്നും നേടിയത്.

Also Read:കിടിലന്‍ ഹോട്ട്‌ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, കഷ്ടപ്പെട്ട് തുണിയുടുക്കുന്നതെന്തിന് എന്ന് ചോദ്യവുമായി പ്രേക്ഷകര്‍

ഇതോടെ കര്‍ണാടകയില്‍ ഇത്രയും വലിയ കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ബുക്ക് മൈ ഷോയിലൂടെ 33 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ഇതും മറ്റൊരു വലിയ റെക്കോര്‍ഡ് തന്നെയാണ്.

Advertisement