മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒരുങ്ങിയത്. ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.
നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി
സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്.
തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെയായിരുന്നു സീരിയല്‍ അവസാനിച്ചത്. പ്രേക്ഷകരെ ഇത് വളരെ വേദനയിലാഴ്ത്തിയിരുന്നു.
കഴിഞ്ഞ ദിവസം സാന്ത്വനം താരങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്നു. റീയൂണിയന്‍ എന്ന പേരില്‍ ഒത്തുചേര്‍ന്ന താരങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വര്‍ഷത്തിലെപ്പോഴെങ്കിലും ഇതുപോലെ ഒന്നിച്ചുകൂടണമെന്ന് പറഞ്ഞിരുന്നു അത് നേരത്തെ ആയില്‍ സന്തോഷമെന്നാണ് താരങ്ങള്‍ പറയുന്നത്.
സാന്ത്വനത്തില്‍ ആ വീട് തന്നെയായിരുന്നു പ്രധാന ലൊക്കേഷന്‍. അവസാന ഷൂട്ട് കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോള്‍ താനും അച്ചുവും ആ വീടിന്റെ എല്ലാ മുറികളിലും ചുറ്റും ഒരിക്കല്‍ കൂടെ നടന്നുവെന്നും സാധനങ്ങളെല്ലാം ഇറക്കി കാലിയായ വീടിന്റെ ഉമ്മറത്ത് കുറച്ച് സമയം ഇരുന്നുവെന്നും വൈകാരികമായ നിമിഷമായിരുന്നു അതെന്നും സജിന്‍ പറയുന്നു.