ഞാനും മിഥുന്‍ ചേട്ടനും തമ്മിലുള്ള പ്രശ്‌നം മകള്‍ തന്‍വി അനുഭവിക്കാന്‍ പാടില്ല, ആ നിര്‍ബന്ധം എനിക്കുണ്ട്, എനിക്ക് എന്റെ അച്ഛന്റെ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല, തുറന്നുപറഞ്ഞ് ലക്ഷ്മി മേനോന്‍

229

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമായി മാറിയ താരമാണ് മിഥുന്‍ രമേശ്. സിനിമയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി എത്തിയ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുന്‍ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.

Advertisements

ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read:ഹിറ്റോട് ഹിറ്റ്, തമിഴ്‌നാട്ടില്‍ മാത്രമല്ല, കര്‍ണാടകയില്‍ നിന്നും കോടികള്‍ വാരി മഞ്ഞുമ്മല്‍ ബോ്‌യ്‌സ്, കിതയ്ക്കാതെ കുതിപ്പ് തുടരുന്നു

ഇപ്പോഴിതാ തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുനും ലക്ഷ്മിയും. തനിക്ക് മിഥുന്‍ ചേട്ടനെ കണ്ടപ്പോള്‍ ഒരു ഫാദര്‍ ഫിഗറ് പോലെയായിരുന്നുവെന്നും താന്‍ അച്ഛന്റെ സ്‌നേഹം എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടില്ലെന്നും ചെറുപ്പത്തില്‍ അച്ഛനും അമ്മയും ഡിവോഴ്‌സായതോടെ ഒന്നോ രണ്ടോ തവണയേ അച്ഛനെ കണ്ടിട്ടുള്ളൂവെന്നും ലക്ഷ്മി പറയുന്നു.

താനും മിഥുന്‍ ചേട്ടനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് തന്‍വി അനുഭവിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരമാവധി തങ്ങള്‍ തന്നെ തീര്‍ക്കാറുണ്ടെന്നും പകുതിക്ക് വെച്ച് ഈ റിലേഷന്‍ഷിപ്പ് താന്‍ വിട്ടിട്ട് പോകില്ലെന്നും ലക്ഷ്മി പറയുന്നു.

Also Read:അവന് സിനിമ ചെയ്യാന്‍ പോലും ഉദ്ദേശമില്ല, പിന്നെ എന്തിനാണ് കഥ കേള്‍ക്കുന്നത്, അന്ന് മമ്മൂക്ക ദുല്‍ഖറിനെ കുറിച്ച് പറഞ്ഞത്

താന്‍ വളര്‍ന്നുവന്നത് ഒരു കൂട്ടുകുടുംബത്തിലാണെന്ന് മിഥുന്‍ പറയുന്നു. ആ കൂട്ടുകുടുംബം ചെറിയ കുടുംബങ്ങളായി മാറിയതും താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും തനിക്ക് എന്നും പ്രിയപ്പെട്ടതാണ് കുടുംബമെന്നും അതിന് പ്രാധാന്്യം കൊടുക്കുന്നുണ്ടെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement