ലുക്ക് ലുക്കേയ് ; ഷോട്‌സും ഷര്‍ട്ടും ധരിച്ച് കിടിലന്‍ ലുക്കില്‍ അഹാന കൃഷ്ണ

52

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. 

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

2019ല്‍ ടൊവിനോ തോമസിനൊപ്പം റൊമാന്റിക് നാടകമായ ലൂക്കയില്‍ അഹാന അഭിനയിച്ചു. ഈ ചിത്രം നിരൂപകപരവും വാണിജ്യപരവുമായ വിജയമായിരുന്നു. ഇപ്പോഴിതാ അഹാന പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വെള്ള ഷര്‍ട്ടും ഷോട്‌സും ഇട്ട് നില്‍ക്കുന്ന തന്റെ കിടിലന്‍ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റാണ് വരുന്നത്. നിമിഷന്നേരം കൊണ്ടാണ് താരത്തിന്റെ ചിത്രം വൈറല്‍ ആയത്.

Advertisement