‘അപ്പാവെ പുടിക്കലയാ, സൊല്ല് പാപ്പാ’; മകള്‍ക്കുവേണ്ടി പട്ടിക്കുട്ടിയായി മമ്മൂട്ടി; നെഞ്ചുരുക്കും ഈ രംഗം, വീഡിയോ

14

മമ്മൂട്ടിയെ നായകനാക്കി ദേശിയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത പേരന്‍പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. അതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും ഉയര്‍ന്നിരിക്കുകയാണ്.

Advertisements

നെഞ്ചുരുക്കുന്ന അഭിനയമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പിണങ്ങിയിരിക്കുന്ന മകള്‍ക്കു മുന്നില്‍ പട്ടിക്കുട്ടിയായി അഭിനയിക്കുന്ന അമുദനെയാണ് രംഗത്തില്‍ കാണുന്നത്.

എന്നാല്‍ പട്ടിക്കുട്ടിയായി അഭിനയിച്ചിട്ടും മകളുടെ മുഖത്ത് ചിരിനിറഞ്ഞില്ല. ഇതോടെ നിരാശയിലായ അമുദന്‍ തന്നെ ഇഷ്ടമല്ലേ എന്നാണ് മകളോട് ചോദിക്കുന്നത്.

ഹൃദയസ്പര്‍ശിയായ രംഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Advertisement