അന്ന് ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയിലെ ഏതോ രണ്ടംഗങ്ങള്‍ മാത്രം! പത്തുവര്‍ഷത്തിനിപ്പുറം താലികെട്ടി ചേര്‍ത്ത് നിര്‍ത്തി ഭാര്യയും ഭര്‍ത്താവുമായി; ഇതാണ് കിടുക്കാച്ചി 10 ഇയര്‍ ചലഞ്ച്

24

കൊച്ചി: ലോകം മുഴുവന്‍ 10 ഇയര്‍ ചലഞ്ചിലാണ്. ഇതിന് സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസവുമില്ല. ഇതിന്റെ ഭാഗമായി കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

Advertisements

ഇവയില്‍ ചിലതൊക്കെ ആളുകളെ അമ്പരപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല.

ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനല്‍കുന്ന രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്.

ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയില്‍ ഒപ്പം നിന്ന പെണ്‍കുട്ടിയെ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുണ്‍ കുമാര്‍. ആര്‍ എന്ന യുവാവ് പങ്കുവെച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

എന്തായാലും ’10 ഇയര്‍ ചാലഞ്ചുകളുടെ’ കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് ഈ ചിത്രം. സംഭവം കലക്കിയെന്നാണ് യുവാവിന്റെ പോസ്റ്റ് കണ്ടവരെല്ലാം പറയുന്നത്.

Advertisement