സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യ ലഹരിയില്‍ ആയിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

38

ന്യൂയോര്‍ക്ക് സിറ്റി: അമേരിക്കയിലെ യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞ മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisements

ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണുവും(29) ഭാര്യ മീനാക്ഷിയും(29) സെല്‍ഫി എടുക്കുന്നതിനിടെയാണ് കൊക്കയില്‍ വീണ് മരിച്ചത്.

വിഷ്ണുവും മീനാക്ഷിയും ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു.

അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം പുറത്തറിയുന്നത്.

ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് ഇരുവരും മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 3500 അടി ഉയരത്തില്‍ നിന്നും വീണാണ് മരണം സംഭവച്ചത്.

ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവത്തിന് മുമ്പ് ഇരുവരും മദ്യം കഴിച്ചിരുന്നതായി പറയുന്നു.

തലയ്ക്കേറ്റ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രമാത്രം അളവിലാണ് ഇരുവരും മദ്യപിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഡെയ്‌ലി മെയിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

Advertisement