‘ദളപതി 63’ന് തുടക്കമായി; ആറ്റ്‌ലി ചിത്രത്തില്‍ നയന്‍താരയ്ക്ക് പുറമേ നായികയായി കീര്‍ത്തി സുരേഷും

40

വിവാദളോടൊപ്പം തന്നെ ബോക്‌സോഫിസീലും കൊടുങ്കാറ്റായി മാറിയ മെര്‍സലിനും തെരിയ്ക്കും ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞു.

Advertisements

ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ചിത്രത്തിന് തുടക്കമായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നാളെ തുടങ്ങും. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വലിയ ആവേശത്തിലാണ് വിജയ് ആരാധകര്‍.

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിന്റെ ഹാട്രിക് വിജയമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.

വിജയ്യുടെ 63-ാമത് ചിത്രമാണിത്. ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു. ചിത്രത്തില്‍ വിജയിക്ക് നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്.

അതേസമയം, ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ചിത്രത്തില്‍ ശക്തമായ കഥാപാത്രമാണ് നയന്‍താരയ്ക്ക് ഉള്ളതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് എത്തുന്നതെന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. യാഗി ബാബു, അന്ധരാജ്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായുണ്ട്.

എ.ആര്‍ റഹമാന്‍ തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക. ദളപതിയുടെ മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയതും റഹമാന്‍ തന്നെയായിരുന്നു. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

Advertisement