പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഹൈ വോള്‍ടേജ് ആക്ഷന്‍ രംഗങ്ങളും: മമ്മൂട്ടിയുടെ രാജാ മെഗാമാസ്സ് ഇടിവെട്ട് ചിത്രം: റിവ്യു വായിക്കാം

27

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ പ്രദര്‍ശനത്തിനെത്തി. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷചിത്രം തന്നെയാണ്.

രാജ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഭൂതകാലം നമ്മുക്ക് പോക്കിരി രാജയുടെ മനസ്സിലായത് ആണ്. ആ രാജ കഥാപാത്രത്തിന്റെ രണ്ടാം വരവ് ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പാമ്പിന്‍ തുരുത്ത് എന്ന സ്ഥലത്തേക്ക് ഉള്ള രാജയുടെ വരവ് ആണ് ഈ ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്. രാജ എന്തിനു വന്നു, അതിനു ശേഷം അവിടെ എന്ത് സംഭവിക്കുന്നു എന്നതൊക്കെ ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒന്‍പതു വര്‍ഷം മുന്‍പ് ഒരുക്കിയ പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ കഥാപാത്രത്തെ ഒന്ന് കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ഈ ചിത്രം വമ്പന്‍ ഹൈപ്പോടു കൂടിയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

തമിഴ് നടന്‍ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വലിയ റിലീസുകളില്‍ ഒന്നായി എത്തിയ ഈ ചിത്രം ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളില്‍ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പോക്കിരി രാജ എന്ന മാസ്സ് മസാല ചിത്രം സമ്മാനിച്ച് കൊണ്ട് അരങ്ങേറിയ വൈശാഖ്, ആ കഥാപാത്രവുമായി വീണ്ടും എത്തുമ്പോഴും അതുപോലെ തന്നെയുള്ള ഒരു ഹൈ വോള്‍ടേജ് ആക്ഷന്‍ ചിത്രം തന്നെയാണ് മധുര രാജയിലൂടെയും നമ്മുക്ക് നല്‍കിയത് എന്ന് പറയാം.

ഉദയ കൃഷ്ണ എഴുതിയ ആവേശകരമായ ഒരു തിരക്കഥയുടെ പിന്‍ബലത്തോടെ മികച്ച ഒരു എന്റെര്‍റ്റൈനെര്‍ ഒരുക്കാന്‍ വൈശാഖ് എന്ന മാസ്റ്റര്‍ ഡിറക്ടര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണെങ്കില്‍ കൂടി എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയില്‍ വിശ്വസനീയമായ രീതിയില്‍ കഥാസന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ ചിത്രം ആദ്യാവസാനംമുന്നോട്ടു കൊണ്ട് പോകാനും വൈശാഖ് എന്ന പരിചയ സമ്പന്നനായ സംവിധായകന് കഴിഞ്ഞു .

കോമെഡിയും ആക്ഷനും എല്ലാം കോര്‍ത്തിണക്കി ഒരു കബ്ലീറ്റ് എന്റെര്‍ടൈനര്‍ ആക്കി വൈശാഖും ഉദയ കൃഷ്ണയും ചേര്‍ന്ന് മധുര രാജയെ മാറ്റിയിട്ടുണ്ട്.

ഒരു കളര്‍ഫുള്‍ ചിത്രമായാണ് മധുര രാജ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുടെ ധാരാളിത്തമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയയ ഹൈലൈറ്റ് ആയി നില്കുന്നത്.

മധുര രാജ എന്ന ടൈറ്റില്‍ റോളില്‍ മമ്മൂട്ടി നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ ഗംഭീര സ്‌ക്രീന്‍ പ്രെസെന്‍സും ഡയലോഗ് ഡെലിവറി സ്‌റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ ഒരിക്കല്‍ കൂടി ആവേശത്തിലാക്കി.

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും തന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കൊണ്ടും മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിച്ചു. തമിഴ് യുവ താരം ജയ് ഒരിക്കല്‍ കൂടി തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ അനുശ്രീ, മഹിമ നമ്പ്യാര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ തന്നെ ജീവന്‍ പകര്‍ന്നു.

ജഗപതി ബാബു, സിദ്ദിഖ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഏറ്റവും ഭംഗിയായി തന്നെ ചെയ്തപ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ വിജയ രാഘവന്‍, ഷംന കാസിം, നെടുമുടി വേണു, ആര്‍ കെ സുരേഷ്, അജു വര്‍ഗീസ്, രമേശ് പിഷാരടി, സലിം കുമാര്‍, നോബി, ബൈജു എഴുപുന്ന, എം ആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, അന്ന രാജന്‍ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

ഷാജി കുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഗോപി സുന്ദര്‍ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലര്‍ത്തി. അദ്ദേഹം തന്നെയൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് അപ്പീല്‍ വര്‍ധിപ്പിച്ചിട്ടുണ്ട് .

മഹേഷ് നാരായണന്‍, സുനില്‍ എസ് പിള്ളൈ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ സാങ്കേതികമായി ഏറെ മികച്ചു നില്‍ക്കുന്ന ഒരു സിനിമാനുഭവമാക്കി മധുര രാജയെ മാറ്റി.

മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ഈ സിനിമ കുടുംബ പ്രേക്ഷകരെയും ഒരുപാട് രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു എന്റെര്‍റ്റൈനെര്‍ ആണ്. ഈ വേനലവധിക്കു എല്ലാം മറന്നു പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ള ഒരു ചിത്രമാണ് മധുര രാജ എന്ന് സംശയമില്ലാതെ തന്നെ പറയാം.

Advertisement