എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ; വൈറലായി മമ്മൂട്ടിയുടെ കിടിലന്‍ മറുപടി

36

ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം കരസ്ഥമാക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisements

അമുദനായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തെക്കുറിച്ച് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ നല്‍കിയ മറുപടിയും വൈറലാകുകയാണ്.

പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ്‌
തേനപ്പന്‍ ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയില്‍ വെളിപ്പെടുത്തി.

ഇതോടെ അത്ഭുതത്തോടെ ഷോയുടെ അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍.

അപ്പോള്‍ മമ്മൂട്ടി മറുപടി നല്‍കി. എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ. മമ്മൂട്ടിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ് വലിയ കൗതുകം.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്.

Advertisement