ഒരേ ദിവസം മൂന്ന് വമ്പന്‍ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലാലേട്ടന്റെ മരക്കാര്‍ ലൊക്കേഷന്‍

48

ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസം ഉല്‍സവാന്തരീക്ഷത്തിലായിരുന്നു.

Advertisements

മൂന്ന് ആഘോഷങ്ങള്‍ ആണ് ഇന്നലെ ഈ ലൊക്കേഷനില്‍ നടന്നത്. അതില്‍ ഒന്ന് മലയാളത്തിന്റെ നടന വിസ്മയം താരരാജാവ് ലഫ്റ്റനന്റ് കേണന്‍ ഡോ. ഭര്‍ത് മോഹന്‍ലാലന് പത്മഭൂഷണ്‍ ലഭിച്ചതിന്റേതായിരുന്നു.

രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആണ് കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കായി മോഹന്‍ലാലിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു മോഹന്‍ലാല്‍, ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

മോഹന്‍ലാലിന് പദ്മഭൂഷന് ഒപ്പം വേറെ രണ്ട് ആഘോഷങ്ങള്‍ കൂടി നടന്നു ഇന്നലെ മരക്കാര്‍ ലൊക്കേഷനില്‍.

ആശിര്‍വാദ് സിനിമാസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയ നിര്‍മ്മാണ കമ്പനിയുടെ പത്തൊമ്പതാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ.

അതുപോലെ തെന്നിന്ത്യന്‍ നടന്‍ പ്രഭുവിന്റെ വിവാഹ വാര്‍ഷികവും ഇന്നലെ മരക്കാര്‍ ലൊക്കേഷനില്‍ ആഘോഷിച്ചു.

Advertisement