ആക്ഷന്‍ മാത്രമല്ല നല്ല ഡാന്‍സും അറിയാം ഈ പുലിക്ക്: വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി യതീഷ് ചന്ദ്ര ഐപിഎസ്, വീഡിയോ

149

കാസര്‍കോട്: വിവാഹ വേദിയില്‍ ഹിറോയായി യതീഷ് ചന്ദ്ര ഐ.പി.എസ് .കാക്കിക്കുളളില്‍ ഒളിച്ചിരുന്ന കാരന്റെ നൃത്തം കണ്ട് വിവാഹ ആഘോഷത്തിനെത്തിയവരാകെ ഞെട്ടി.

Advertisements

ബിസിനസുകാരനായ കെ.എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹചടങ്ങിലാണ് യതീഷ് ചന്ദ്രയുടെ കലക്കന്‍ ഡാന്‍സ്. വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ വരവും സിനിമാസ്റ്റയിലില്‍ തന്നെയായിരുന്നു.

ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.മംഗലാപുരത്ത് വച്ച്‌ നടന്ന വിവാഹചടങ്ങില്‍ മലയാളം കന്നട സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നെങ്കിലും തകര്‍പ്പകന്‍ സ്റ്റാറായത് യതീഷ് ചന്ദ്രയാണ്.

ശബരിമലയില്‍ കേന്ദ്രമന്ത്രി പോന്‍ രാധാകൃഷ്ണനെ ശക്തമായ ഭാഷയില്‍ വശപ്പെടുത്തിയടക്കം നിരവധി വിഷയങ്ങളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ആക്ഷന്‍ ഹീറോ യതീഷ് ചന്ദ്രയെ.

തന്റെ നിലപാടിനോപ്പം സഞ്ചരിച്ച കര്‍ക്കശകാരനായ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുമാറി ആട്ടുവും പാട്ടുമായി കൂട്ടകാരുമൊത്ത് നര്‍മനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന യതീഷ് ചന്ദ്രയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.

വീഡിയോ കടപ്പാട് കേരള ഓണ്‍ലൈന്‍ ന്യൂസ്

Advertisement