Home Entertainment

മമ്മൂട്ടിയുടെ മിനിസ്റ്റർ രാജ ചിത്രീകരണവും റിലീസും തീരുമാനിച്ചു, കൂടുതൽ വിവരങ്ങൾ ഇതാ

42

മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘മിനിസ്റ്റർ രാജ’ എന്ന് പേരിട്ടു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ അടുത്ത വർഷത്തേക്ക് പ്ലാൻ ചെയ്യുകയാണ്.

പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് മിനിസ്റ്റർ രാജ. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്‌സിലാണ് അവതരിപ്പിച്ചത്. ഉദയ്കൃഷ്ണ തന്നെയാണ് മിനിസ്റ്റർ രാജയ്ക്കും തിരക്കഥയെഴുതുന്നത്.

Advertisements

എന്നാൽ ഉടൻ തന്നെ മൂന്നാം ഭാഗം കൊണ്ടുവരേണ്ട എന്ന അഭിപ്രായം മമ്മൂട്ടിക്കും അണിയപ്രവർത്തകർക്കുമുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത ചിത്രം മതിയായ ഇടവേളയ്ക്ക് ശേഷമായിരിക്കും. അടുത്ത വർഷം ജോലികൾ തുടങ്ങുകയും 2021 മധ്യത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയിൽ ആയിരിക്കും മിനിസ്റ്റർ രാജ പ്ലാൻ ചെയ്യുന്നത്.

ഒരു വലിയ കൊമേഴ്‌സ്യൽ പാക്കേജ് എന്ന നിലയിൽ മിനിസ്റ്റർ രാജ കൂടുതൽ താരസമ്ബന്നവും നൃത്തവും ആക്ഷനും എല്ലാം ചേർന്നതായിരിക്കും.

ചിത്രത്തിന്റെ കഥ ഉദയ്കൃഷ്ണ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ തിരക്കഥ ആവശ്യത്തിന് സമയമെടുത്ത് പൂർത്തിയാക്കിയ ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നാണ് വൈശാഖും കൂട്ടരും തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.

രാജ എന്ന കഥാപാത്രം കേരളത്തിലെ ഒരു പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരിക്കും മിനിസ്റ്റർ രാജയുടെ പ്രമേയം.

എന്നാൽ ഈ സിനിമയ്ക്ക് മുമ്ബ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിർമ്മിക്കാൻ നെൽസൺ ഐപ്പിന് പദ്ധതിയുണ്ടെന്നും അറിയുന്നു.

ഉദയ്കൃഷ്ണ തന്നെയായിരിക്കും ആ സിനിമയും എഴുതുന്നത്. വൈശാഖ് ആകട്ടെ ഉദയൻറെ തന്നെ തിരക്കഥയിൽ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ.

Advertisement