നീയാണ് ബിക്കിനി ധരിച്ചത്, ബിയർ വാങ്ങിയതും നീയാണ്, ഫോട്ടോകൾ എന്തിന് കളഞ്ഞു; ജോസഫ് നായികയോട് കസ്തൂരി

44

ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ ജോസഫിലൂടെ ആരാധകരുടെ മനസുകീഴടക്കിയ നടിയാണ് മാധുരി.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മാധുരി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വിവാദങ്ങൾക്ക് കാരണമായിരുന്നു.

Advertisements

ബിക്കിനി ധരിച്ചു നിൽക്കുന്നതിന്റേയും ബിയർ കുടിക്കുന്നതിന്റേയും ചിത്രങ്ങൾ പങ്കുവെച്ചതാണ് വിവാദമായത്.

താരത്തെ ചീത്തപറഞ്ഞും അധിക്ഷേപിച്ചും നിരവധി പേർ രംഗത്തെത്തി. അവസാനം തനിക്കെതിരേ നടന്ന ആക്രമണത്തിന് മറുപടി കുറിപ്പിട്ട് തന്റെ വിവാദ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയാണ് താരം ചെയ്തത്.

എന്നാൽ ചിത്രങ്ങൾ മാധുരി ഡിലീറ്റ് ചെയ്തതിന് എതിരേ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി കസ്തൂരി. ഇത് നിന്റെ ജീവിതമാണ്.

മറ്റുള്ളവർ പറയുന്നത് എന്തിന് കേൾക്കണം എന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ കസ്തൂരി ചോദിക്കുന്നത്. ‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്.

നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങൾ നീക്കം ചെയ്യണം?

ചിലർക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’ മാധുരി ബിയറുമായി ഇരിക്കുന്നതിന്റേയും ബിക്കിനി ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കസ്തൂരി പിന്തുണ അറിയിച്ചത്.

കടൽതീരത്ത് നീല ബിക്കിനി ധരിച്ച് നിൽക്കുന്ന മാധുരിയുടെ ചിത്രങ്ങൾക്ക് നേരെ വലിയ വിമർശനമാണ് ഉയർന്നത്. കൂടാതെ അശ്ലീല കമന്റുകളും ഒരുപാട് ലഭിച്ചിരുന്നു.

അവസാനം ബാത്തിങ് സ്യൂട്ടിൽ നിന്നാൽ ഇതാണോ അവസ്ഥ എന്ന ചോദ്യവുമായി മാധുരി രംഗത്തെത്തി. വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്നും പറഞ്ഞാണ് താരം ചിത്രങ്ങൾ നീക്കം ചെയ്തത്.

Advertisement