മാമാങ്കത്തിൽ അവസാന ഒന്നരമണിക്കുറിൽ ഏറെയും മമ്മൂട്ടിയുടെ കൊലമാസ്സ് വാൾപ്പയറ്റ് രംഗങ്ങൾ

20

ചിത്രീകരണ സമയത്തുതന്നെ ഒരുപാട് വിഷയങ്ങൾ കൊണ്ട് ശ്രദ്ധനേടിയ സിനിമയാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ വാർ ഫിലിമിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.

Advertisements

മമ്മൂട്ടിയുടെ ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ മാമാങ്കം തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണ് മാമാങ്കം. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളിൽ ഒരാളായാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുന്നത്.

ശ്യാം കൌശലാണ് ചിത്രത്തിൻറെ ആക്ഷൻ കോറിയോഗ്രാഫർ.

സിനിമയുടെ ഒന്നരമണിക്കൂറോളം നീണ്ടുനിൽക്കുന്ന രണ്ടാം പകുതിയിൽ മമ്മൂട്ടിയുടെ വാൾപ്പയറ്റ് രംഗങ്ങളാണ് കൂടൂതലുമുള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പോരാട്ടരംഗങ്ങളാൽ സമൃദ്ധമായിരിക്കും ഈ സിനിമ.

മലയാളത്തിൻറെ ബാഹുബലി എന്ന് ഇതിനോടകം തന്നെ പേരുകേൾപ്പിച്ച മാമാങ്കം 50 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

Advertisement