വിജയ് നല്ല നടനല്ല എന്ന് പറഞ്ഞ നടൻ സിദ്ദിഖിന്റെ പേജിൽ പൊങ്കാല: സിദ്ദിഖിനെ കണ്ടം വഴി ഓടിച്ച് വിജയ് ആരാധകർ

21

തമിഴകത്തിൻ ദളപതി നടൻ വിജയ് സൂപ്പർ സ്റ്റാർ ആണെങ്കിലും നല്ല നടനല്ല എന്ന് പറഞ്ഞ മലയാള നടൻ സിദ്ദിഖിന് ആരാധകരുടെ പൊങ്കാല.

ഇനി സിദ്ദിഖ് അഭിനയിക്കുന്ന സിനിമകൾ കാണില്ല എന്ന തരത്തിലാണ് വിജയ് ആരാധകർ സംസാരിക്കുന്നത്.

Advertisements

സിദ്ദിഖിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ആളുകൾ രോഷപ്രകടനവുമായി എത്തിയിരിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ് നടൻ വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനാണെന്ന് പറയാൻ കഴിയില്ല’ എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് പറഞ്ഞത്.

ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെയുള്ള രണ്ട് സൂപ്പർ താരങ്ങളെ ലഭിച്ചത് മലയാളം സിനിമാ മേഖലയുടെ ഭാഗ്യമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു.

രണ്ടുപേരും ഒരുപോലെ കഴിവുറ്റ നടൻമാരാണ്. അവർ നമ്മെ മധുരരാജയും ലൂസിഫറും പോലുള്ള സിനിമകൾ നിർമ്മിക്കാൻ സഹായിക്കുന്നു.

എല്ലാ സിനിമാ മേഖലകളും നിലനിൽക്കുന്നത് സൂപ്പർസ്റ്റാറുകൾ മൂലമാണ്. ഞങ്ങളെ പോലുള്ള സഹതാരങ്ങൾ അവരുള്ളതുകൊണ്ടാണ് നിലനിൽക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

പിന്നീടാണ് വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്ന മോശം പരാമർശം സിദ്ദിഖ് നടത്തിയത്. താരമൂല്യമാണ് വിജയ്യെ സിനിമയിൽ പിടിച്ച് നിർത്തുന്നതെന്നും, എന്നാൽ കമൽ ഹാസൻ നല്ല നടനും സൂപ്പർ സ്റ്റാറുമാണെന്നുമാണ് സിദ്ദിഖ് പറഞ്ഞത്.

ഇതിന് മറുപടിയുമായി നടൻ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. ഫെയ്സ്ബുക്കി ലൂടെയാണ് ഹരീഷ് വിയോജിപ്പ് അറിയിച്ചത്.

വിജയ് സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ് ഹരീഷ് പേരടി കുറിച്ചു.

വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിൽ ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ അർജുൻ സക്കറിയ എന്ന കഥാപാത്രത്തിന്റെ റോളിലാണ് ചിത്രത്തിൽ ഹരീഷ് പേരടി അഭിനയിച്ചത്.

Advertisement