ദുല്‍ഖര്‍ സല്‍മാന്റെ പാട്ടിന് താളം പിടിച്ച് മമ്മൂട്ടി; വീഡിയോ വൈറല്‍

24

നിരവധി താരങ്ങള്‍ സ്‌റ്റേജ് ഷോകളിലും മറ്റും പാട്ടുകളും മറ്റ് പരിപാടികളുമായി എത്താറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെല്ലാം ഉദാഹരണങ്ങളുമാണ്.

താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടികളിലാണ് പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്താറുള്ളത്.

Advertisements

ദുല്‍ഖര്‍ സല്‍മാന്‍ ഒന്നാണ് നമ്മള്‍ എന്ന സ്‌റ്റേജ് ഷോയില്‍ പാടിയ പാട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

പാട്ടുപാടി ദുല്‍ഖര്‍ എത്തുമ്ബോള്‍ അതിന് താളം പിടിച്ചാണ് മമ്മൂക്ക ഉള്ളത്.

പാട്ടിലും സ്‌കിറ്റിലുമൊക്കെ മുന്നിലാണ് താനെന്ന് ഈ താരപുത്രന്‍ മുമ്ബേ തെളിയിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മനോജ് കെ ജയനും വിനീതുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിരുന്നു.

Advertisement