മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സൗന്ദര്യവും യുവത്വവും നിലനിര്‍ത്തി ആരാധകരെ ഞെട്ടിക്കുകയാണ് നടന്‍ മമ്മൂട്ടി. പ്രായം 71 പിന്നിട്ടിട്ടും യുവതാരങ്ങളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുന്‍പോട്ട് കുതിക്കുന്നത്.

അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് താരം സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാന്‍ ആരും ഇല്ലെന്ന് തന്നെ വേണം പറയാന്‍.
മമ്മൂട്ടിക്ക് പകരക്കാരന്‍ ആയി ആരും തന്നെ ഇതുവരെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് സത്യം.
അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാള്‍. ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമകള്‍ ചെയ്യാനും പുതിയ കഥാപാത്രങ്ങള്‍ ചെയ്യാനും പുതിയ ടെക്നീഷ്യന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സിനിമയില്‍ വലിയ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ മമ്മൂട്ടി തന്റെ കരിയറില്‍ പരാജയവും നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം റോഷാക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍
ചിത്രം എന്തൊക്കെ നിഗൂഢതകളാകും ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നറിയാന്‍ ഉള്ള ആകാംഷയിലാണ് ആരാധകരിപ്പോള്‍.
ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാം ഇതിനോടകം വലിയ ഹിറ്റായിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമീര്‍ അബ്ദുള്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ്.
.@RorschachMovie Coming Soon@MKampanyOffl @DQsWayfarerFilm @Truthglobalofcl #Rorschach pic.twitter.com/a78H78pyh4
— Mammootty (@mammukka) September 14, 2022
ആസിഫ് അലി, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ എന്നിവരും ചിത്രത്തില്‍ ്അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിമിഷ് രവിയാണ്. മമ്മൂട്ടി ‘ലൂക്ക് ആന്റണി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വൈകാതെ തന്നെ തിയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.









